Friday, November 16, 2018 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.00 AM

സെന്‍സെക്‌സ് 509 പോയിന്റ്‌ നഷ്‌ടത്തില്‍

uploads/news/2018/09/247943/f1.jpg

മുംബൈ: ഓഹരിവിപണി കഴിഞ്ഞദിവസവും നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 509 പോയിന്റില്‍ 37,413.13 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
നിഫ്‌റ്റി 150.60 പോയിന്റ്‌ നഷ്‌ടത്തില്‍ 11287 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ധനവുമാണ്‌ വിപണിക്കു തിരിച്ചടിയായത്‌.
എച്ച്‌.ഡി.എഫ്‌.സി, ഭാരതി എയര്‍ടെല്‍, യെസ്‌ ബാങ്ക്‌, ഐ.സി.ഐ.സി ബാങ്ക്‌, സണ്‍ ഫാര്‍മ, വേദാന്ത ലിമിറ്റഡ്‌, എസ്‌.ബി.ഐ, ഒ.എന്‍.ജി.സി, ഇന്‍ഡസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, വിപ്രോ, ആക്‌സിസ്‌ ബാങ്ക്‌ എന്നിവ വിപണിയില്‍ തളര്‍ന്നുവീണു. എന്നാല്‍ കോള്‍ ഇന്ത്യ, എന്‍.റ്റി. പി.സി, ആഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്‌ തുടങ്ങിയവ നേട്ടം കൊയ്‌തു.

Ads by Google
Wednesday 12 Sep 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW