Wednesday, September 12, 2018 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.00 AM

പ്രളയം: മുത്തൂറ്റ്‌ ഗ്രൂപ്പ്‌ 200 വീടുകള്‍ നിര്‍മിച്ചുനല്‍കും

കൊച്ചി: പ്രളയത്തില്‍ വീട്‌ തകര്‍ന്നവര്‍ക്ക്‌ സഹായഹസ്‌തവുമായി മുത്തൂറ്റ്‌ എം. ജോര്‍ജ്‌ ഗ്രൂപ്പ്‌. പൂര്‍ണമായും വീട്‌ തകര്‍ന്ന 200 കുടുംബങ്ങള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ ചെലവില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കുമെന്ന്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ എം. ജേക്കബ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്ത്‌ കോടി രൂപയാണു ഭവന നിര്‍മാണ പദ്ധതിക്കായി മുത്തൂറ്റ്‌ ഗ്രൂപ്പ്‌ നീക്കിവച്ചിരിക്കുന്നത്‌.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, ആറന്മുള്ള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്‌, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണു ഭവനപദ്ധതി നടപ്പാക്കുന്നത്‌. ഒക്‌ടോബര്‍ 12ന്‌ മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. 0484 6690 386/353, 9656010021.

Ads by Google
Wednesday 12 Sep 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW