Wednesday, September 12, 2018 Last Updated 37 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.00 AM

ചോക്‌സിയുടെ ആന്റിഗ്വ പാസ്‌പോര്‍ട്ട്‌ നിയമവിരുദ്ധം

ന്യൂഡല്‍ഹി: ബാങ്ക്‌ തട്ടിപ്പ്‌ നടത്തി വിദേശത്തേക്കു മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ പ്രാബല്യത്തിലിരിക്കെ ആന്റിഗ്വ പാസ്‌പോര്‍ട്ട്‌ സ്വന്തമാക്കിയതു നിയമവിരുദ്ധമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌.
13,000 കോടി രൂപയുടെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ (പി.എന്‍.ബി) തട്ടിപ്പുകേസില്‍ നീരവ്‌ മോഡിയുടെ കൂട്ടുപ്രതിയും ബന്ധുവുമാണു ചോക്‌സി. ഇരട്ട പൗരത്വം അനുവദനീയമല്ലെന്നിരിക്കെ, ഇയാള്‍ ഒരേസമയം രണ്ടു പാസ്‌പോര്‍ട്ട്‌ കൈവശംവച്ചതു നിയമവിരുദ്ധമാണ്‌. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയതു പിന്നീടു മാത്രമാണ്‌.
കേസ്‌ അഭിമുഖീകരിക്കാനായി ഇന്ത്യയിലേക്കു വരണമെന്നുണ്ടെങ്കില്‍ ചോക്‌സിക്ക്‌ ആന്റിഗ്വ പാസ്‌പോര്‍ട്ട്‌ ഉപയോഗിക്കാം.
അതല്ലെങ്കില്‍ അടിയന്തര യാത്രാരേഖകള്‍ ലഭ്യമാക്കാമെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ അറിയിച്ചു.
അതിനിടെ, തനിക്കെതിരായ കേസ്‌ അടിസ്‌ഥാനരഹിതമാണെന്നും സ്വത്തുക്കള്‍ മരവിപ്പിച്ചതു നിയമവിരുദ്ധമാണെന്നും വാര്‍ത്താ ഏജന്‍ സിയായ എ.എന്‍.ഐയോടു ചോക്‌സി വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു. പാസ്‌പോര്‍ട്ട്‌ റദ്ദാക്കുന്നതിനു മുമ്പ്‌ വിശദീകരണം ചോദിച്ചതുമില്ല.

Ads by Google
Wednesday 12 Sep 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW