Wednesday, September 12, 2018 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.58 AM

ആണവോര്‍ജ വകുപ്പില്‍ 34 ഒഴിവ്‌

ആണവോര്‍ജ വകുപ്പിനു കീഴിലുള്ള അറ്റോമിക്‌ എനര്‍ജി ഡയറക്‌ടറേറ്റ്‌ ഓഫ്‌ പര്‍ചേയ്‌സ് ആന്‍ഡ്‌ സ്‌റ്റോഴ്‌സില്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌/ജൂനിയര്‍ പര്‍ചേയ്‌സ് അസിസ്‌റ്റന്റ്‌/ ജൂനിയര്‍ സ്‌റ്റോര്‍ കീപ്പര്‍- ഗ്രൂപ്പ്‌ സി (നോണ്‍ ഗസറ്റഡ്‌) തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 34 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ്‌ യോഗ്യത. 18നും 27നും മധ്യേ പ്രായമുള്ളവരാകണം. സംവരണ വിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം- 25500 രൂപയും മറ്റ്‌ ആനുകൂല്യങ്ങളും. എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്‌.

Ads by Google
Wednesday 12 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW