Thursday, February 14, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.58 AM

ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയില്‍ 59 ഒഴിവ്‌

പൊതുമേഖലയിലുള്ള ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയില്‍ വിവിധ തസ്‌തികകളിലെ സ്‌പെഷലിസ്‌റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 59 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌റ്റംബര്‍ 23. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌/കോസ്‌റ്റ് ആന്റ്‌ മാനേജ്‌മെന്റ്‌ അക്കൗണ്ടന്റ്‌ (സ്‌കെയില്‍-1), ഇക്കണോമിസ്‌റ്റ് (സ്‌കെയില്‍-2), മാനേജര്‍ കോസ്‌റ്റിങ്‌ (സ്‌കെയില്‍-2), ഇക്കണോമിസ്‌റ്റ് (സ്‌കെയില്‍-4), ട്രഷറി ഡീലര്‍-ഡൊമസ്‌റ്റിക്‌ (സ്‌കെയില്‍ 3/4), ട്രഷറി ഡീലര്‍-ഫോറിന്‍ (സ്‌കെയില്‍ 3/4) എന്നീ തസ്‌തികകളിലാണ്‌ അവസരം. ജെ.എം.ജി.എസ്‌-4, എം.എം.ജി.എസ്‌.-2 വിഭാഗങ്ങളിലാണ്‌ അവസരം.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, കോസ്‌റ്റ് ആന്‍ഡ്‌ മാനേജ്‌മെന്റ്‌ അക്കൗണ്ടന്റ്‌ തസ്‌തികയില്‍ മാത്രം 50 ഒഴിവുകളാണുള്ളത്‌.ബിരുദവും, സി.എ/ഐസിഡബ്ല്യു.എ യോഗ്യതയുള്ളവര്‍ക്കു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌/കോസ്‌റ്റ് ആന്റ്‌ മാനേജ്‌മെന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. തസ്‌തിക തിരിച്ചുള്ള ഒഴിവുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും www.bankofmaharashtra.in എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 12 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW