Wednesday, September 12, 2018 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.58 AM

ബി.എസ്‌.എഫ്‌ എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ 204 എസ്‌.ഐ. കോണ്‍സ്‌റ്റബിള്‍

ബി.എസ്‌.എഫ്‌ എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍, കോണ്‍സ്‌റ്റബിള്‍ തസ്‌തികയിലെ 204 ഒഴിവിലേക്ക്‌ അപേക്ഷിക്കാം. സബ്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയില്‍ 139 ഒഴിവും കോണ്‍സ്‌റ്റബിള്‍ തസ്‌തികയില്‍ 65 ഒഴിവുമാണുള്ളത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ എട്ട്‌.എസ്‌.ഐ. (വര്‍ക്‌സ്): കേന്ദ്ര/സംസ്‌ഥാന സര്‍ക്കാര്‍ അംഗീകൃത സ്‌ഥാപനങ്ങളില്‍നിന്നുള്ള സിവില്‍ എന്‍ജിനീയറിംഗ്‌ ത്രിവത്സര ഡിപ്ലോമ.
ജെഇ/എസ്‌.ഐ/ഇലക്‌ട്രിക്കല്‍): കേന്ദ്ര/സംസ്‌ഥാന സര്‍ക്കാര്‍ അംഗീകൃത സ്‌ഥാപനത്തില്‍നിന്നുള്ള ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ ത്രിവത്സര ഡിപ്ലോമ. ഉയര്‍ന്ന പ്രായം: 30 വയസ്‌.ശമ്പളം: 35400-112400 രൂപ. അപേക്ഷാഫീസ്‌: 200 രൂപ. പോസ്‌റ്റല്‍ ഓര്‍ഡറായോ എസ്‌.ബി.ഐ വഴി ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായോ ഫീസടയ്‌ക്കണം.www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭിക്കും. അപേക്ഷ അയയ്‌ക്കുന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Wednesday 12 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW