Sunday, November 18, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.56 AM

70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി അറസ്‌റ്റില്‍

uploads/news/2018/09/247931/c5.jpg

മാവേലിക്കര: 70 കുപ്പി വ്യാജ വിദേശമദ്യവുമായി യുവതി അറസ്‌റ്റില്‍. കറ്റാനം പള്ളിക്കല്‍ ചന്ദ്രാലയം വീട്ടില്‍ നിന്നും കറ്റാനം കുമ്പഴ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ശോഭന(41)യാണ്‌ അറസ്‌റ്റിലായത്‌. കൊല്ലം കരുനാഗപ്പള്ളി എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌.
ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും വ്യാജ വിദേശമദ്യം നിര്‍മിച്ച്‌ വിതരണം ചെയ്യുന്നതായി രഹസ്യവിവരം എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എ.ജോസ്‌പ്രതാപിന്‌ ലഭിച്ചിരുന്നു. തുടര്‍ന്ന്‌ ഷാഡോ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ വിജു, ശ്യാംകുമാര്‍, സജീവ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി റേഞ്ചിന്റെ പരിധിയില്‍ രഹസ്യാന്വേഷണം നടത്തി. തുടര്‍ന്ന്‌ വ്യാജ വിദേശമദ്യം എക്‌സൈസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്‌ഥന്റെയും കൊല്ലം തെങ്ങമം ഭാഗത്തുള്ള നിരവധി അബ്‌കാരി, സ്‌പിരിറ്റ്‌ കേസുകളിലെ പ്രതിയുടെയും നേതൃത്വത്തില്‍ നടക്കുന്നതായി മനസിലാക്കി. ഇതിന്‌ ശേഷം മാവേലിക്കര കറ്റാനം, ഓച്ചിറ ഞക്കനാല്‍, വയനകം എന്നിവിടങ്ങളില്‍ ഇവരുടെ ഏജന്റായ ഫ്രോഡ്‌ ബിജു എന്ന ബിജുവിനെ കുറിച്ച്‌ വിവരം കിട്ടിയതിന്റെ അടിസ്‌ഥാനത്തില്‍ കരുനാഗപ്പള്ളി എക്‌സൈസ്‌ റേഞ്ച്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ സ്‌കൂട്ടറില്‍ വ്യാജ വിദേശമദ്യവുമായി വരികയായിരുന്ന ബിജുവിനെയും ശോഭനയെയും തടഞ്ഞു നിര്‍ത്തിയപ്പോള്‍ ശോഭനയെയും വാഹനവും ഉപേക്ഷിച്ച്‌ ബിജു രക്ഷപെട്ടു. സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. ശോഭനയെ ചോദ്യം ചെയ്‌തപ്പോള്‍ ഓടിപ്പോയ ബിജു അവര്‍ താമസിക്കുന്ന കറ്റാനത്തെ വാടകവീട്ടില്‍ 45 കുപ്പി വ്യാജ വിദേശമദ്യം സൂക്ഷിക്കുന്നതായി പറഞ്ഞു. തുടര്‍ന്ന്‌ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ 45 കുപ്പി വ്യാജ വിദേശമദ്യം കണ്ടെത്തിയത്‌. മറ്റ്‌ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന്‌ എക്‌സൈസ്‌ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW