Wednesday, September 12, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.56 AM

മാവേലിക്കര താലൂക്ക്‌ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട്‌; ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

uploads/news/2018/09/247930/c4.jpg

മാവേലിക്കര: മാവേലിക്കര താലൂക്ക്‌ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിക്കേസില്‍ മൂന്നാം പ്രതിയായ തഴക്കര ശാഖയിലെ ജീവനക്കാരി കുട്ടിസീമശിവ(35)യെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ് ചെയ്‌തു. ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ഇവരെ റാന്നി വലിയകുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ ക്രൈംബ്രാഞ്ച്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്‌റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ബാങ്ക്‌ അഴിമതിക്കേസില്‍ ബാങ്ക്‌ പ്രസിഡന്റ്‌, തഴക്കര ശാഖാ മാനേജര്‍, സെക്രട്ടറി, അക്കൗണ്ടന്റ്‌ എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു.
കുട്ടിസീമശിവയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും കേസില്‍ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച്‌ സംഘം അറിയിച്ചു.

Ads by Google
Wednesday 12 Sep 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW