Thursday, February 21, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.49 AM

ജപ്പാന്‍ ഓപ്പണ്‍: സൈന പിന്മാറി

uploads/news/2018/09/247927/s5.jpg

ടോക്കിയോ: ഇന്ന്‌ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ വനിത വിഭാഗത്തില്‍ സൈനാ നെഹ്‌വാളും പുരുഷ വിഭാഗത്തില്‍ സായി പ്രണീതും പിന്മാറി.
പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്തും എച്ച്‌.എസ്‌. പ്രണോയിയും ഇന്ത്യന്‍ പ്രതീക്ഷകളായുണ്ട്‌. വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവാണ്‌ ഇന്ത്യന്‍ പ്രതീക്ഷ. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ലോക ചാമ്പ്യന്‍ഷിപ്പ്‌, ഏഷ്യന്‍ ഗെയിംസ്‌ എന്നിവയുടെ ഫൈനലില്‍ തോറ്റ സിന്ധു ''ഫൈനല്‍ ശാപം' മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇറങ്ങുന്നത്‌.
മൂന്നാം സീഡായ ഇന്ത്യന്‍ താരം ജപ്പാന്റെ സയാക തക്കാഷിയുമായാണ്‌ സിന്ധുവിന്റെ ആദ്യ മത്സരം. സീസണില്‍ മോശം ഫോമില്‍ തുടരുന്ന ശ്രീകാന്ത്‌ കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ്‌ യൂക്‌സിയാംഗിനെ നേരിടുമ്പോള്‍ ഇന്തോനീഷ്യയുടെ ജോനാഥന്‍ ക്രിസ്‌റ്റിയാണ്‌ പ്രണോയിയുടെ എതിരാളി.

Ads by Google
Wednesday 12 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW