Sunday, February 17, 2019 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.49 AM

ടീം ഇന്ത്യ തഴഞ്ഞ വിജയ്‌ കൗണ്ടിയില്‍ തിളങ്ങി

uploads/news/2018/09/247926/s4.jpg

ലണ്ടന്‍: മോശം ഫോമിനെത്തുടര്‍ന്ന്‌ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ടീമില്‍ നിന്നു തഴഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്‌ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ മികച്ച ഫോമില്‍.
കൗണ്ടി ചാമ്പ്യന്‍ഷിപ്പ്‌ ഡിവിഷണ്‍ വണ്ണില്‍ എസെക്‌സിനായുള്ള അരങ്ങേറ്റ മത്സരം അവിസ്‌മരണീയമാക്കി വിജയ്‌ നോട്ടിങ്‌ഹാംഷെയറിനെതിരെ അര്‍ധ സെഞ്ചുറി നേടി. ആദ്യം ബാറ്റുചെയ്‌ത നോട്ടിങ്‌ഹാംഷെയര്‍ 177 റണ്‍സിന്‌ എല്ലാവരും പുറത്തായി. 50 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഇംഗ്ലീഷ്‌ പേസര്‍ ജാമീ പോര്‍ട്ടറുടെ മിന്നുന്ന ബൗളിങ്ങാണ്‌ നോട്ടിങ്‌ഹാമിനെ തകര്‍ത്തത്‌.
തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ എസെക്‌സിനായി ഓപ്പണിങ്ങിനിറങ്ങിയ മുരളി വിജയും നിക്ക്‌ ബ്രൗണും മികച്ച തുടക്കമാണ്‌ അവര്‍ക്കു സമ്മാനിച്ചത്‌. ഇരുവരും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രൗണ്‍ 24 റണ്‍സിന്‌ പുറത്തായപ്പോള്‍ 95 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളോടെ 56 റണ്‍സാണ്‌ വിജയ്‌ നേടിയത്‌.
നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട്‌ ടെസ്‌റ്റ് പരമ്പരയില്‍ വിജയ്‌ ഫോം കണ്ടെത്താനാകാതെ ഉഴറുകയായിരുന്നു. ആദ്യ രണ്ടു ടെസ്‌റ്റിലും പരാജയപ്പെട്ട താരത്തെ പിന്നീട്‌ ഒഴിവാക്കിയിരുന്നു.
രണ്ടു ടെസ്‌റ്റുകളില്‍ നിന്ന്‌ 26 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ബിര്‍മിങ്‌ഹാമില്‍ നടന്ന ഒന്നാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സും രണ്ടാമിന്നിങ്‌സില്‍ ആറു റണ്‍സും നേടിയ വിജയ്‌ ലോര്‍ഡ്‌സ് ടെസ്‌റ്റിന്റെ രണ്ടിന്നിങ്‌സിലും പൂജ്യത്തിനാണ്‌ പുറത്തായത്‌.

Ads by Google
Wednesday 12 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW