Tuesday, November 13, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.49 AM

റൊണാള്‍ഡോ ഇല്ലാതെ ഇറ്റാലിയന്‍ പൂട്ട്‌ പൊളിച്ച്‌ പോര്‍ചുഗല്‍

uploads/news/2018/09/247925/s3.jpg

ലിസ്‌ബണ്‍: യുവേഫാ നേഷന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ പോര്‍ചുഗലിന്‌ ആദ്യ ജയം. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയെയാണ്‌ അവര്‍ തോല്‍പിച്ചത്‌. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പറങ്കിപ്പടയുടെ ജയം.
കപ്പിത്താന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങി ഇറ്റലിയെ വീഴ്‌ത്താനായത്‌ പോര്‍ചുഗീസ്‌ യുവനിരയ്‌ക്ക് മികച്ച ആത്മവിശ്വാസം പകരും.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 48-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയാണ്‌ പോര്‍ചുഗലിന്റെ വിജയഗോള്‍ നേടിയത്‌. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്‌ഥാനത്തെത്താനും അവര്‍ക്കായി. ആദ്യ മത്സരത്തില്‍ അവര്‍ ലോകകപ്പ്‌ റണ്ണറപ്പുകളായ ക്ര?യേഷ്യയെ സമനിലയില്‍ തളച്ചിരുന്നു.
റൊണാള്‍ഡോയുടെ അഭാവത്തില്‍ സില്‍വയേയും ബര്‍മയേയും ബെര്‍ണാഡോയേയും അണിനിരത്തിയാണ്‌ ആക്രമണങ്ങള്‍ നയിച്ചത്‌. ഒടുവില്‍ 48ാം മിനിറ്റില്‍ ബര്‍മയുടെ ക്രോസില്‍ നിന്ന്‌ ആന്ദ്രെ സില്‍വ ലക്ഷ്യം കണ്ടു.
കഴിഞ്ഞ സീസണില്‍ എ.സി മിലാന്‌ വേണ്ടി കളിച്ച ആന്ദ്രെ സില്‍വ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. തുടര്‍ന്ന്‌ മിലാന്‍ വായ്‌പാടിസ്‌ഥാനത്തില്‍ സില്‍വയെ സെവിയക്ക്‌ കൈമാറി.
ലീഗില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ തുര്‍ക്കി സ്വീഡനെയും സ്‌കോട്ട്‌ലന്‍ഡ്‌ അല്‍ബേനിയയെയും തോല്‍പിച്ചപ്പോള്‍ സെര്‍ബിയയും റൊമാനിയയും സമനിലയില്‍ പിരിഞ്ഞു.
സ്വീഡന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. മത്സരത്തില്‍ 34-ാം മിനിറ്റില്‍ ഐസക്‌ തെലിനിലൂടെ സ്വീഡനാണ്‌ ആദ്യം മുന്നിലെത്തിയത്‌. രണ്ടാം പകുതിയില്‍ വിക്‌ടര്‍ ക്ലാസെനിലൂടെ അവര്‍ ലീഡ്‌ വര്‍ധിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ 52-ാം മിനിറ്റില്‍ ഹകന്‍ കാല്‍ഹാനോലുവും, 88, 94 മിനിറ്റുകളിലായി എമ്‌റി അക്‌ബാബയും നേടിയ ഗോളുകള്‍ തുര്‍ക്കിക്ക്‌ ജയമൊരുക്കുകയായിരുന്നു.

Ads by Google
Wednesday 12 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW