Monday, January 21, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.48 AM

ഇന്ത്യന്‍ വനിതകള്‍ക്ക്‌ ഒമ്പതു വിക്കറ്റ്‌ ജയം

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ്‌ അവര്‍ ജയിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 98 റണ്‍സിനു ഓള്‍ഔട്ട്‌ ആയപ്പോള്‍ ഇന്ത്യ 19.5 ഓവറില്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌മൃതി മന്ദാന നേടിയ 73 റണ്‍സാണ്‌ ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്‌.
പൂനം റൗത്ത്‌ 24 റണ്‍സ്‌ നേടി പുറത്തായി. ഇനോക രണവീരയ്‌ക്കാണ്‌ വിക്കറ്റ്‌. മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ മാന്‍സി ജോഷിയും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തിയ ജൂലന്‍ ഗോസ്വാമി, പൂനം യാദവ്‌ എന്നിവരുമാണ്‌ ലങ്കയെ തകര്‍ത്തത്‌.
ദീപ്‌തി ശര്‍മ്മ, രാജേശ്വരി ഗെയ്‌ക്ക്വാദ്‌, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റ്‌ നേടി. 33 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ചാമരി അട്ടപട്ടു ആണ്‌ ലങ്കയുടെ ടോപ്‌ സ്‌കോറര്‍.

Ads by Google
Wednesday 12 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW