Thursday, November 15, 2018 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.48 AM

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ യൂറോപ്പിനു പുറത്തേക്ക്‌

നിയോണ്‍(സ്വിറ്റ്‌സര്‍ലന്‍ഡ്‌): ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഫൈനല്‍ യൂറോപ്പിനു പുറത്തേക്ക്‌ കൊണ്ടുപോകാന്‍ യുവേഫാ തീരുമാനം. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ നടത്താനാണ്‌ യുവേഫ തയ്യാറെടുക്കുന്നത്‌.
സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗായ ലാ ലീഗ അമേരിക്കയിലേക്ക്‌ ചുവട്‌ മാറിയതിനു പിന്നാലെയാണ്‌ യുവേഫയുടെ തീരുമാനമെടുത്തത്‌.
അമേരിക്കയില്‍ വെച്ച്‌ ലീഗ്‌ മത്സരം നടത്താമെന്ന കരാറില്‍ ലാ ലീഗ ഒപ്പുവെച്ചിരുന്നു. ശക്‌തമായ എതിര്‍പ്പുകളെ വകവെക്കാതെയാണ്‌ ലാ ലീഗ തീരുമാനവുമായി മുന്നോട്ട്‌ പോവുകയാണ്‌.
ജനുവരി 27 നു വെച്ച്‌ ജിറോണയും ബാഴ്‌സലോണയും തമ്മിലുള്ള ലാ ലീഗ പോരാട്ടം ഫ്‌ളോറിഡയില്‍ നടക്കും. 2021 ലെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലായിരിക്കും ന്യൂയോര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുക.

Ads by Google
Wednesday 12 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW