Wednesday, September 12, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ബിഷപ്പിന്റെ അറസ്‌റ്റിനു നീക്കം; ഹാജരാകാന്‍ നോട്ടീസ്‌ നല്‍കും

uploads/news/2018/09/247916/k2.jpg

കോട്ടയം/കൊച്ചി : ബലാത്സംഗം ചെയ്യപ്പെട്ടെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനു നോട്ടീസ്‌ നല്‍കും. ബിഷപ്പിനെതിരായ പരാതിയില്‍ സ്വീകരിച്ച നടപടി നാളേയ്‌ക്കകം അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണു തീരുമാനം.
പലതവണ ബലാത്സംഗം ചെയ്‌തതായി പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ രഹസ്യമൊഴി അടക്കമുള്ള തെളിവുകള്‍ ലഭിച്ചതായി പോലീസ്‌ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നു പരാതിപ്പെട്ടുള്ള രണ്ടു ഹര്‍ജികളിലാണു ഡിവിഷന്‍ ബെഞ്ച്‌ അന്വേഷണസംഘത്തോട്‌ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. കന്യാസ്‌ത്രീയോ അവരുമായി അടുത്ത രക്‌തബന്ധമുള്ള ആരെങ്കിലുമോ ഇന്നു ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കുമെന്നാണു വിവരം.
കൂടുതല്‍ ഉദ്യോഗസ്‌ഥരെ ചേര്‍ത്ത്‌ വിപുലമാക്കിയ അന്വേഷണസംഘം ഇന്നലെ വീണ്ടും മൊഴിയെടുക്കാന്‍ കന്യാസ്‌ത്രീയെ സമീപിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു.
മുമ്പ്‌ അഞ്ചു തവണ മൊഴി നല്‍കിയെന്നും നിയമോപദേശം തേടിയതിനു ശേഷമേ ഇനി അതിനു തയാറുള്ളൂ എന്നുമായിരുന്നു കന്യാസ്‌ത്രീയുടെ മറുപടി. ഇക്കാര്യവും അടങ്ങിയ റിപ്പോര്‍ട്ടാകും പോലീസ്‌ ഹൈക്കോടതിയില്‍ നല്‍കുക.
കേസില്‍ സമഗ്രമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു ഹൈക്കോടതി പോലീസിനോടു നിര്‍ദേശിച്ചത്‌. സ്‌കൂട്ടര്‍ കേടുവരുത്തി തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ എന്തു നടപടിയെടുത്തെന്നും അറിയിക്കണം. കോടതിയുടെ നിലപാട്‌ അറിഞ്ഞതിനു ശേഷം ഐ.ജി. വിജയ്‌ സാഖറെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്വേഷണസംഘം യോഗം ചേര്‍ന്ന്‌ അറസ്‌റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. സര്‍ക്കാരില്‍നിന്നു പോലീസിനു ലഭിച്ച നിര്‍ദേശവും ഇതാണ്‌.
അതിനിടെ, തനിക്കെതിരായ പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലിങ്ങാണെന്ന വാദവുമായി ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ രംഗത്തെത്തി. സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണു കന്യാസ്‌ത്രീകളുടെ സമരത്തിന്റെ ലക്ഷ്യം. തനിക്കെതിരേയല്ല, സഭയ്‌ക്കെതിരെയാണു ഗൂഢാലോചന.
സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ കന്യാസ്‌ത്രീകളെ ഇതിന്‌ ഉപയോഗിക്കുകയാണ്‌. പോലീസുമായി സഹകരിക്കുമെന്നും ബിഷപ്‌ ജലന്ധറില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW