Monday, November 19, 2018 Last Updated 35 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

സെന്‍ട്രല്‍ സ്‌കൂളില്‍ ക്ലാസ്‌മുറികള്‍ താഴ്‌ന്നു

uploads/news/2018/09/247913/k11.jpg

മലപ്പുറം: തിരൂര്‍ എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂളിലെ ക്ലാസ്‌ മുറികള്‍ താഴ്‌ന്നു. രാവിലെ കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കെയാണു മുറികള്‍ ഒന്നര മീറ്റര്‍ അടിയിലേക്കു താഴ്‌ന്നത്‌.
ഭൂമികുലുക്കമാണെന്നു ധരിച്ച്‌ എല്ലാവരും പുറത്തേക്കോടി. സ്‌കൂള്‍ ഓഡിറ്റോറിയം സ്‌ഥിതിചെയ്ുയന്ന കെട്ടിടത്തിലെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആറാം ക്ലാസിലെ മുറികളാണു താഴ്‌ന്നത്‌. 150 കുട്ടികളാണ്‌ ഈ ക്ലാസുകളില്‍ പഠിക്കുന്നത്‌.
സ്‌കൂളിലെ രണ്ടു നില കെട്ടിടത്തിനു മാത്രമേ നഗരസഭയുടെ അംഗീകാരമുള്ളു. തറതാഴ്‌ന്ന കെട്ടിടത്തിനു നഗരസഭ ഇതുവരെ നമ്പര്‍ നല്‍കിയില്ല. നാലുവര്‍ഷം മുമ്പ്‌് രക്ഷിതാക്കളുടെ പരാതിയില്‍ 25 ക്ലാസുകള്‍ നടന്നിരുന്ന കെട്ടിടം ആര്‍.ഡി.ഒ. അടച്ചുപൂട്ടിയിരുന്നു.
അതിനടുത്തുള്ള കെട്ടിടമാണ്‌ അപകട ഭീഷണിയിലായത്‌. അനുവാദം വാങ്ങാതെ കെട്ടിടങ്ങള്‍ നിര്‍മിച്ച എം.ഇ.എസ്‌. സ്‌കൂളിനെതിരേ നഗരസഭയിലും ആര്‍.ഡി.ഒക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഈ കെട്ടിടം അടച്ചുപൂട്ടാനും എന്‍ജിനിയര്‍മാരുടെ പരിശോധനയ്‌ക്കു ശേഷം നടപടി സ്വീകരിക്കാനും രക്ഷിതാക്കളും സ്‌കൂള്‍ കമ്മിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭാധികൃതര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
2014 ല്‍ നഗരസഭ പൊളിച്ചുമാറ്റാന്‍ ഉത്തരവ്‌ നല്‍കിയ കാര്യം മറച്ചുവെച്ച്‌ കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തിയപ്പോഴാണ്‌ രക്ഷിതാക്കളില്‍ ചിലര്‍ ആര്‍.ഡി.ഒക്കു പരാതി നല്‍കിയത്‌.
ആര്‍.ഡി.ഒ. പരാതി തൃശൂര്‍ ഗവ. എന്‍ജിനിയറിങ്‌ കോളജിലെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കൈമാറുകയും അഞ്ചംഗ വിദഗ്‌ധ സമിതി പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കെട്ടിടം പൂട്ടുകയുമായിരുന്നു.
ചതുപ്പ്‌ നിലത്തു പൈലിങ്‌ നടത്താതെ കെട്ടിടം നിര്‍മിച്ചതാണ്‌ അപകടത്തിനു കാരണമെന്നാണ്‌ തൃശൂര്‍ എന്‍ജിനിയറിങ്‌ കോളജിലെ വിദഗ്‌ധര്‍ കണ്ടെത്തിയത്‌.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW