Wednesday, November 21, 2018 Last Updated 43 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ജീവിതത്തിലേക്കു മടങ്ങാനാകാതെ 486 കുടുംബങ്ങള്‍ , ആലപ്പുഴയില്‍ ഇപ്പോഴും 25 ക്യാമ്പുകള്‍

uploads/news/2018/09/247911/k9.jpg

ആലപ്പുഴ: പ്രളയം കടന്ന്‌ നാട്‌ വരള്‍ച്ചയെ നേരിടുമ്പോഴും ജീവിതത്തിലേക്ക്‌ തിരിച്ചുവരാനാകാതെ കുട്ടനാട്ടില്‍ ഉള്‍പ്പടെ ആലപ്പുഴയില്‍ 486 കുടുംബങ്ങള്‍.
പ്രളയത്തിന്‌ ശേഷം ആലപ്പുഴ ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌ 25 ക്യാമ്പുകള്‍. 486 കുടുംബങ്ങളിലെ 1702 പേരാണ്‌ ഈ ക്യാമ്പുകളിലുള്ളത്‌. വെള്ളമിറങ്ങാത്ത സ്‌ഥലങ്ങളിലെ ആളുകളും വീടുകള്‍ ഇല്ലാതായവരുമാണ്‌ ഈ ക്യാമ്പുകളിലെ അന്തേവാസികള്‍.
അമ്പലപ്പുഴയില്‍ നാലു ക്യാമ്പുകളിലായി 73 കുടുംബങ്ങളിലെ 247 പേരും അമ്പലപ്പുഴയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുട്ടനാട്‌ താലൂക്കിന്റെ മൂന്ന്‌ ക്യാമ്പില്‍ 103 കുടുംബങ്ങളിലെ 442 പേരും ചേര്‍ത്തല താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്യാമ്പില്‍ 102 കുടുംബങ്ങളിലെ 325 പേരും താമസിക്കുന്നു. മാവേലിക്കരയില്‍ ഒരു ക്യാമ്പില്‍ രണ്ടു കുടുംബങ്ങളിലെ ഏഴുപേരും ചെങ്ങന്നൂരില്‍ 11 ക്യാമ്പുകളിലായി 131 കുടുംബങ്ങളിലെ 448 പേരും താമസിക്കുന്നു. കുട്ടനാട്‌ ഒരു ക്യാമ്പാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 36 കുടുംബങ്ങളിലെ 98 പേരാണ്‌ ഇവിടെയുള്ളത്‌. കാര്‍ത്തികപള്ളിയില്‍ നാലുക്യാമ്പുകളിലായി 39 കുടുംബങ്ങളിലെ 135 പേരാണുള്ളത്‌. നിലവില്‍ 159 ഭക്ഷണകേന്ദ്രങ്ങളാണ്‌ കുട്ടനാട്‌ മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഇവിടെ 13150 പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്‌.
പാടശേഖരങ്ങളിലെ വെള്ളം ഇറങ്ങാത്തതിനാല്‍ വീടുകളില്‍ താമസം പുനരാരംഭിക്കാന്‍ കഴിയാത്തവരാണ്‌ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഏറെയും.

ലോകബാങ്ക്‌ സംഘം ഇന്ന്‌ ആലപ്പുഴയില്‍

ആലപ്പുഴ: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്ക്‌ , ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ബാങ്ക്‌ സംഘം ഇന്ന്‌ ആലപ്പുഴയിലെത്തും. രാവിലെ 10.30 മുതല്‍ 5.30 വരെയാണ്‌ സംഘം ആലപ്പുഴയിലുണ്ടാവുക. വരും ദിവസങ്ങളില്‍ സംഘം എറണാകുളം, തൃശൂര്‍, പാലക്കാട്‌ ജില്ലകള്‍ സന്ദര്‍ശിക്കും. 16 പേരടങ്ങുന്ന സംഘമാണ്‌ കേരളത്തിലെത്തിയിരിക്കുന്നത്‌. ഇതില്‍ 10 പേരാണ്‌ ആലപ്പുഴ സന്ദര്‍ശിക്കുക.
കൃഷി, ടൂറിസം, മൃഗസംരക്ഷണം, വ്യവസായം, പരിസ്‌ഥിതി, കെട്ടിടങ്ങള്‍, ഗതാഗതം, അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, ജലസേചനം, നദീ സ്രോതസുകള്‍, ശുചിത്വം തുടങ്ങി വിവിധ മേഖലകള്‍ നേരിട്ട പ്രതിസന്ധി ഉദ്യോഗസ്‌ഥര്‍ പരിഗണിക്കും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW