Saturday, November 17, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ഒരു മാസത്തെ ശമ്പളം : ഇടത്‌ അംഗങ്ങള്‍ക്കും വിയോജിപ്പ്‌; അനുനയിപ്പിക്കാന്‍ സംഘടനകള്‍

uploads/news/2018/09/247909/k7.jpg

കോഴിക്കോട്‌: പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മലയാളികള്‍ ഒരുദിവസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തോടു ഇടതു സംഘടനകളില്‍പ്പെട്ടവര്‍ക്കും വിയോജിപ്പ്‌. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ചില്‍, ഇച്‌ഛാനുസരണം തീരുമാനമെടുക്കാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട്‌് വലിയൊരു വിഭാഗം ജീവനക്കാര്‍ സംഘടനാ നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്‌. ഒരുമാസത്തെ ശമ്പളം നല്‍കുമോ ഇല്ലയോ എന്ന്‌ അറിയിക്കാനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇതു മൂന്നു ദിവസത്തെ ശമ്പളം വച്ചു പത്തുമാസം കൊണ്ടു ശേഖരിക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്‌. എന്നാല്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളതു നല്‍കാന്‍ അനുവദിക്കണമെന്നാണു വലിയൊരു വിഭാഗം അധ്യാപകരും ജീവനക്കാരും ആവശ്യപ്പെടുന്നത്‌.
എന്നാല്‍ അംഗത്വമെടുത്ത എല്ലാ അധ്യാപകരേയും ജീവനക്കാരേയും നേരിട്ടുകണ്ട്‌ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ അവരെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഇടതു സംഘടനകള്‍.
ഇതിനായി എല്ലാ ഇടതുപക്ഷ യൂണിയനുകളും ഉള്‍ക്കൊള്ളുന്ന ആക്‌ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സി.പി.എം ആഭിമുഖ്യമുള്ള കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ (കെ.എസ്‌.ടി.എ), എന്‍.ജി.ഒ യൂണിയന്‍ എന്നിവരുടെ സംയുക്‌ത ഫെഡറേഷനായ എഫ്‌.എസ്‌.ഇ.ടി.ഒ. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ അംഗങ്ങളെ ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ അധ്യാപകരും ജീവനക്കാരും ഇതിനോടു തണുത്ത പ്രതികരണമാണു നടത്തിയത്‌.
ഒരുമാസത്തെ ശമ്പളം സമാഹരിക്കുന്നതിനു വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ചു കൃത്യമായ സര്‍ക്കുലര്‍ വന്ന ശേഷം തങ്ങളുടെ എല്ലാ അംഗങ്ങളേയും സമീപിക്കാനാണ്‌ എന്‍.ജി.ഒ യൂണിയന്‍ ആലോചിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.ഉല്‍സവബത്തയോ ഏതാനും ദിവസത്തെ ശമ്പളമോ നല്‍കി ദുരിതാശ്വാസ നിധിയെന്ന കടമ നിര്‍വഹിക്കാമെന്നു കരുതുന്നവരാണ്‌ ഏറെയും. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നു ദുരിതാശ്വാസ നിധി ശേഖരിക്കാന്‍ തീരുമാനിച്ചപ്പോഴും ലക്ഷ്യമിട്ട തുക സമാഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എം. ബിജുശങ്കര്‍

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW