Tuesday, November 06, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കാരക്കോണം മെഡിക്കല്‍ കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി പ്രവേശനം, ഏഴു വിദ്യാര്‍ഥികളെ പുറത്താക്കി

തിരുവനന്തപുരം: കാരക്കോണം സി.എസ്‌.ഐ. മെഡിക്കല്‍ കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ സംവരണ സീറ്റില്‍ പ്രവേശനം നേടിയ ഏഴ്‌ വിദ്യാര്‍ഥികളെ പുറത്താക്കി.
ആംഗ്ലിക്കന്‍ സഭയുടെ പേരില്‍ പ്രവേശനം നേടിയ എം.ബി.ബി.എസ്‌. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഗ്രീഷ്‌മ വിന്‍സെന്റ്‌ (സി.എസ്‌.ഐ. മധ്യകേരള), അലന്‍ ജോസഫ്‌ റോബര്‍ട്ട്‌ (ചങ്ങനാശേരി രൂപത), അനക്‌ റെജി (സുറിയാനി സഭ പനവൂര്‍ കൊല്ലം), ഷാരന്‍ മരിയന്‍ റോയി (മാര്‍ത്തോമ സഭ പത്തനംതിട്ട), ഫെബസോഫ മോഹന്‍ (അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പെന്തിക്കോസ്‌, കോയമ്പത്തൂര്‍), അജില്‍ (പെന്തക്കോസ്‌ത്‌ സഭ), ഷീബ സുനില്‍ (മലങ്കര കാത്തോലിക്ക) എന്നിവരെയാണു പ്രിന്‍സിപ്പല്‍ ഡോ.എം.വി. ഇന്ദിര പുറത്താക്കിയത്‌. 15 വിദ്യാര്‍ഥികളാണ്‌ ആംഗ്ലിക്കന്‍ സഭയുടെ ബിഷപ്പിന്റെ പേരിലുള്ള വ്യാജ കത്തിന്റെ അടിസ്‌ഥാനത്തില്‍ ഈ വര്‍ഷം പ്രവേശനം നേടിയത്‌. ഏഴ്‌ വിദ്യാര്‍ഥികളും മാനേജ്‌മെന്റ്‌ സീറ്റില്‍ ലക്ഷങ്ങള്‍ നല്‍കിയിരുന്നു.
എന്‍.ആര്‍.എ. സീറ്റില്‍ പ്രവേശനം നേടിയ എട്ട്‌ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്നു സി.എസ്‌.ഐ. ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ. റോസ്‌ബിസ്‌റ്റ്‌ മംഗളത്തോടു പറഞ്ഞു.
സി.എസ്‌.ഐ. ദക്ഷിണ കേരള മഹായിടവകയ്‌ക്ക്‌ 700 പള്ളികളുണ്ട്‌. ഇവര്‍ക്കു വേണ്ടി മെഡിക്കല്‍ കോളജില്‍ നാല്‌ എം.ബി.ബി.എസ്‌. സീറ്റുകളാണു നീക്കിവച്ചത്‌. ആംഗ്ലിക്കന്‍ സഭയ്‌ക്ക്‌ 15 സീറ്റുകള്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നീക്കിവച്ചത്‌ ദുരൂഹമാണെന്നു പുതിയ സഭാനേതൃത്വം കണ്ടെത്തിയിരുന്നു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW