Saturday, July 20, 2019 Last Updated 22 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ജലവിതാനത്തിന്റെ ഉപഗ്രഹചിത്രം ശേഖരിക്കണമെന്നു ഹൈക്കോടതി

കൊച്ചി: പ്രളയബാധിത മേഖലകളിലെ ജലവിതാനം രേഖപ്പെടുത്തി ഉപഗ്രഹചിത്രം ശേഖരിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു കേസ്‌ പരിഗണിച്ചത്‌. പമ്പാനദിയിലെ ഡാമുകളുമായി ബന്ധപ്പെട്ടു ദുരന്തനിവാരണ മാര്‍ഗരേഖയും പ്രളയഭൂപടവും തയാറാക്കുക, ശബരിമല, ത്രിവേണി, പമ്പ എന്നിവിടങ്ങളിലേക്കു ദുരന്തനിവാരണ മാര്‍ഗരേഖ തയാറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അഡ്വ. വി. ഫിലിപ്പ്‌ മാത്യൂസ്‌ മുഖേന പത്തനംതിട്ട ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ റിങ്കു ചെറിയാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നിര്‍ദേശം. അമിതമായി വരുന്ന മഴവെള്ളം സംഭരിക്കാന്‍ സംഭരണകേന്ദ്രം കണ്ടെത്താനും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നാശനഷ്‌ടങ്ങള്‍ തടയാനാവശ്യമായ നടപടിയെടുക്കുന്നതിനും ശബരിമലയിലെ തീര്‍ഥാടന സൗകര്യങ്ങളും പാലങ്ങളും നടപ്പാതകളും പുനഃസ്‌ഥാപിക്കാനും സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക കെടുതിക്കു കാരണം ഡാമുകള്‍ കൈകാര്യം ചെയ്‌തതിലെ പിഴവുകളാണെന്നും മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്നും ആരോപിക്കുന്നു. സമാനസ്വഭാവമുള്ള ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ ഹര്‍ജി മാറ്റിവച്ചു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW