Tuesday, November 20, 2018 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കെ. മാധവന്‍ പുരസ്‌കാരം സീതാറാം യെച്ചൂരിക്ക്‌

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്‌റ്റ്‌ കര്‍ഷകപ്രസ്‌ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ. മാധവന്റെ പേരിലുള്ള പുരസ്‌കാരം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌.
കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കെ. മാധവന്‍ ഫൗണ്ടേഷനാണ്‌ 50,000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 30-നു നടക്കുന്ന ചടങ്ങില്‍ സി.പി.ഐ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്‌ഡി പുരസ്‌കാരം നല്‍കും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW