Wednesday, September 12, 2018 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കായല്‍ കൈയേറ്റക്കേസ്‌ വിടുതല്‍ ഹര്‍ജിയില്‍ വിധി 18 ന്‌

കൊച്ചി: കായല്‍ നികത്തി റോഡ്‌ നിര്‍മിച്ച കേസില്‍ തങ്ങള്‍ക്കെതിരായ വിജിലന്‍സ്‌ എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്‍ മന്ത്രി തോമസ്‌ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.
കേസ്‌ വിധിപറയാന്‍ 18 ലേക്കു മാറ്റി. തോമസ്‌ ചാണ്ടി ഡയറക്‌ടറായ വാട്ടര്‍ വേള്‍ഡ്‌ ടൂറിസം വേള്‍ഡ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ ഉള്‍പ്പെടെയുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്‌. നീര്‍ത്തട സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും റവന്യൂ അധികൃതര്‍ക്കാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന നിയമസഭാ യോഗം നിയമത്തില്‍ ഭേദഗതിവരുത്തിയതോടെ പോലീസിനും കേസെടുക്കാമെന്നു വിജിലന്‍സിനുവേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്‌ ചൂണ്ടിക്കാട്ടി.
വാട്ടര്‍ വേള്‍ഡ്‌ ടൂറിസം കമ്പനിക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ മകനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കൃഷ്‌ണന്‍ വേണുഗോപാലാണു ഹാജരായത്‌. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ടൂറിസം വേള്‍ഡ്‌ ഡയറക്‌ടര്‍മാരായ തോമസ്‌ ചാണ്ടിയുടെ ഭാര്യ, മകന്‍, മകള്‍, മകളുടെ ഭര്‍ത്തൃപിതാവ്‌ എന്നിവര്‍ നല്‍കിയ ഹര്‍ജിയും 18 നു പരിഗണിക്കും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW