Wednesday, January 16, 2019 Last Updated 54 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

സ്‌ത്രീസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തടയണം: പി.സി. ജോര്‍ജ്‌

കോട്ടയം: സ്‌ത്രീസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ ജാഗ്രതാപൂര്‍വമായ ശ്രദ്ധപുലര്‍ത്താന്‍ സമൂഹവും നിയമവ്യവസ്‌ഥയും തയാറാകണമെന്നു കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്‌ എം.എല്‍.എ. കേരള ജനപക്ഷം സംസ്‌ഥാന നേതൃത്വ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌ത്രീസമൂഹത്തിന്റെ സംരക്ഷണാര്‍ഥം നിലവില്‍വന്ന നിയമങ്ങളെ നിരപരാധികളുടെ തൊഴിലും ജീവിതവും തകര്‍ക്കാനും ബ്‌ളാക്ക്‌മെയില്‍ ചെയ്‌തു പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്‌. സ്‌ത്രീ സുരക്ഷാ നിയമപ്രകാരം പരാതി ലഭിച്ചാല്‍ വേണ്ടത്ര അന്വേഷണമില്ലാതെ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യാനുമുള്ള അമിതാവേശം ചില പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കാണിക്കുന്നതു നിയമത്തെ ദുര്‍ബലപ്പെടുത്തും.
വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ 20 പാര്‍ലമെന്റ്‌ നിയോജകമണ്ഡലം കമ്മറ്റികള്‍ക്ക്‌ പാര്‍ട്ടി സംസ്‌ഥാന ക്യാമ്പ്‌ രൂപംനല്‍കി. എസ്‌. ഭാസ്‌കരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.കെ. ഹസന്‍കുട്ടി, മുഹമ്മദ്‌ സക്കീര്‍, ജോസ്‌ കോലടി, എം.എം. സുരേന്ദ്രന്‍, മാലേത്ത്‌ പ്രതാപചന്ദ്രന്‍, ഷോണ്‍ ജോര്‍ജ്‌, സെബി പറമുണ്ട, ജോര്‍ജുകുട്ടി, ജോര്‍ജ്‌ വടക്കന്‍, കെ.കെ. ചെറിയാന്‍, ഉമ്മച്ചന്‍ കൂറ്റനാല്‍, ആന്റണി മാര്‍ട്ടിന്‍, ഡോ.സെബാസ്‌റ്റ്യന്‍ ജോസഫ്‌, ഷൈജോ ഹസന്‍, അബ്‌ദുള്‍ ഖാദര്‍, ജോയി സ്‌കറിയ, എം.എസ്‌. നിഷ, അഖില്‍ മാടയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW