Tuesday, November 20, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

നീലക്കുറിഞ്ഞി വിളംബര വാഹന റാലി ഇന്ന്‌

കൊച്ചി: മൂന്നാര്‍ മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കാലം വിളംബരം ചെയ്‌തുള്ള വാഹന റാലി ഇന്ന്‌. രാവിലെ 8.30 ന്‌ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍നിന്നാരംഭിക്കുന്ന റാലി ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി വൈകിട്ട്‌ ആറിനു മൂന്നാര്‍ ടൗണ്‍ ചുറ്റി സ്‌പോര്‍ട്‌സ്‌ ഗ്രൗണ്ടിലെത്തും.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കേരള ട്രാവല്‍ മാര്‍ട്ട്‌ സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം, ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗം ഏബ്രഹാം ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നു റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.
ടൂറിസം ജോയിന്റ്‌ ഡയറക്‌ടര്‍ കെ.വി. നന്ദകുമാര്‍ വിസിറ്റ്‌ കുറിഞ്ഞി പ്രചാരണ ലോഗോ പ്രകാശനം ചെയ്യും. മൂന്നാറില്‍ നടക്കുന്ന സമാപന സമ്മേളനം എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. മൂന്നാര്‍ ഡിവൈ.എസ്‌.പി. സുനീഷ്‌ ബാബു മുഖ്യപ്രഭാഷണം നടത്തും.
ഷോക്കേസ്‌ മൂന്നാര്‍ അസോസിയേഷന്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം (സ്‌മാര്‍ട്ട്‌), മൂന്നാര്‍ ഡെസ്‌റ്റിനേഷന്‍ മേക്കേഴ്‌സ്‌ (എം.ഡി.എം) എന്നിവയുടെയും മൂന്നാറിലെ വിവിധ സംഘടനകളുടെയും കൂട്ടായ്‌മയുടെയും ആഭിമുഖ്യത്തിലാണ്‌ വിളംബര വാഹനറാലി.
വിസിറ്റ്‌ കുറിഞ്ഞി, സേവ്‌ കുറിഞ്ഞി എന്ന ആശയത്തിനൊപ്പം പ്ലാസ്‌റ്റിക്‌ ഫ്രീ മൂന്നാര്‍ എന്ന സന്ദേശവും ഇത്തവണ പ്രചരിപ്പിക്കുന്നുണ്ടെന്നു "സ്‌മാര്‍ട്ട്‌" പ്രസിഡന്റ്‌ അഡ്വ. ബാബു ജോര്‍ജ്‌, നിര്‍വാഹകസമിതി അംഗം രാധാകൃഷ്‌ണന്‍, വിമല്‍ റോയ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW