Saturday, April 20, 2019 Last Updated 10 Min 21 Sec ago English Edition
Todays E paper
Wednesday 12 Sep 2018 01.44 AM

ശബരിമല: നിലയ്‌ക്കലിനെ ബേസ്‌ ക്യാമ്പാക്കും

പത്തനംതിട്ട: മണ്ഡല-മകര വിളക്ക്‌ തീര്‍ഥാടന കാലത്തു നിലയ്‌ക്കലിനെ ബേസ്‌ ക്യാമ്പാക്കും. പ്രളയത്തില്‍ പമ്പാ മണല്‍പ്പുറത്തും ത്രിവേണിയിലും നാശനഷ്‌ടങ്ങളുണ്ടായതിനാലാണു നടപടി.
പ്രളയത്തില്‍ തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം മണലിട്ട്‌ നിരത്തി താല്‍ക്കാലിക വിരി സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ്‌ വ്യക്‌തമാക്കി. സന്നിധാനത്ത്‌ ഞുണങ്ങാറിന്‌ കുറുകെ സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിലേക്കുള്ള പാലം അപകടാവസ്‌ഥയിലായതിനാല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തു പൂര്‍ത്തിയാക്കാനും കലക്‌ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തില്‍ തീരുമാനമായി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലെ ബാരിക്കേഡുകള്‍ പുനര്‍നിര്‍മിക്കുന്ന ജോലി ബോര്‍ഡും വനം വകുപ്പും ചേര്‍ന്നു പൂര്‍ത്തിയാക്കും. പമ്പയിലെ പാലങ്ങള്‍ക്കു ബലക്ഷയമുണ്ടോയെന്നു വിശദ പരിശോധന നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെ മാത്രം അനുവദിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ഉപയോഗിച്ചായിരിക്കും തീര്‍ഥാടകരെ പമ്പയിലെത്തിക്കുക. 280 ബസുകള്‍ ഇതിനായി ഉപയോഗിക്കാനാണ്‌ കെ.എസ്‌.ആര്‍.ടി.സി. ആലോചിക്കുന്നത്‌. നിലയ്‌ക്കല്‍നിന്നു പമ്പയിലേക്കും തിരിച്ചും ഒറ്റത്തവണ തുക ഈടാക്കി കൂപ്പണ്‍ നല്‍കുന്നതിനുള്ള സംവിധാനം കെ.എസ്‌.ആര്‍.ടി.സിയുടെ പരിഗണനയിലാണ്‌. നിലയ്‌ക്കല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ്‌ ഇത്തവണ മുന്‍ഗണന. കേരളാ പോലീസിന്‌ പുറമേ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരുടെ സേവനവും ഉപയോഗിക്കും.

Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Loading...
TRENDING NOW