Monday, November 19, 2018 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

സിസ്‌റ്റര്‍ സൂസമ്മയ്‌ക്ക്‌ അന്ത്യപ്രണാമം

പത്തനാപുരം(കൊല്ലം): ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്‌റ്റര്‍ സി.ഇ. സൂസമ്മയ്‌ക്കു കണ്ണീര്‍പ്രണാമം.
പത്തനാപുരം ദയറാ ചാപ്പലില്‍ ഉച്ചയ്‌ക്ക്‌ 12ന്‌ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. രാവിലെ ഒന്‍പതോടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സഹപ്രവര്‍ത്തകര്‍, മഠത്തിലെ കന്യാസ്‌ത്രീകള്‍, വൈദികര്‍, വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മൗണ്ട്‌ താബോര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ അധ്യാപികയും കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ കോശി ഈട്ടി-റാഹേലമ്മ ദമ്പതികളുടെ മകളുമായ സിസ്‌റ്ററിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമായിരുന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്‌.
കന്യാസ്‌ത്രീയുടെ മരണത്തില്‍ ഏത്‌ അന്വേഷണവും നേരിടാന്‍ മാനേജ്‌മെന്റ്‌ തയാറാണെന്ന്‌ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം മുന്‍ ദയറാ സെക്രട്ടറി ഫാ. കെ.വി. പോള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ദൂരുഹതയില്ലെന്നും കഴിഞ്ഞദിവസം പുറത്തുവന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നു വ്യക്‌തമായെന്നും അദ്ദേഹം പറഞ്ഞു. മാനസികപ്രയാസം മൂലം സിസ്‌റ്റര്‍ സൂസമ്മ സ്വയം ചെയ്‌ത അബദ്ധമാണിത്‌. അന്വേഷണം കൃത്യമായി തന്നെ നടക്കണം. അന്വേഷണവുമായി കോണ്‍വെന്റും ദയറയും പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW