Friday, November 16, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പ്രളയത്തിനൊടുവില്‍ പൊന്നാനി ബീച്ചില്‍ കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട

പൊന്നാനി : ആര്‍ത്തലച്ചുവരുന്ന കടല്‍ത്തിരമാലകള്‍മാത്രം കണ്ടുശീലിച്ച പുതുതലമുറയ്‌ക്കു കൗതുകക്കാഴ്‌ച സമ്മാനിക്കുകയാണ്‌ ഇപ്പോള്‍ പൊന്നാനി കടല്‍ത്തീരം. പ്രളയത്തിനൊടുവില്‍ മണല്‍ത്തിട്ടകള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ രൂപംകൊണ്ടതോടെ, പഴയ തലമുറമാത്രം കണ്ടുശീലിച്ച ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസം പൊന്നാനി തീരത്തു കാണാനായത്‌. പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ കടലിലേക്കു നടന്നുപോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞിട്ടുണ്ട്‌. ആഴിയുടെ ഈ അനന്യ സൗന്ദര്യം നുകരാന്‍ നിരവധി പേരെത്തുന്നത്‌.
വേലിയിറക്ക സമയത്താണ്‌ കൂടുതല്‍ ദൂരത്തില്‍ മണല്‍തിട്ടകള്‍ പ്രകടമാകുന്നത്‌. പ്രളയത്തെത്തുടര്‍ന്ന്‌ ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയ മണല്‍ അടിഞ്ഞാകാം മണല്‍തിട്ട രൂപപ്പെട്ടതെന്നാണ്‌ പഴയ തലമുറയിലുള്ളവര്‍ പറയുന്നത്‌. കാലാവസ്‌ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള അഭൂതപൂര്‍വമായ പ്രതിഭാസമാണിതെന്നും അഭിപ്രായമുണ്ട്‌.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW