Wednesday, September 12, 2018 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പി.സി. ജോര്‍ജിനോടു വിശദീകരണം തേടുമെന്നു സ്‌പീക്കര്‍

പൊന്നാനി: കന്യാസ്‌ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജിനോടു വിശദീകരണം തേടുമെന്നു നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍.
ഏതു സാഹചര്യത്തിലാണ്‌ ഇത്തരം പരാമര്‍ശം നടത്തിയതെന്നു വിശദീകരിക്കണം. നിയമ വ്യവസ്‌ഥയെ അവഹേളിക്കുന്ന രീതിയില്‍ എം.എല്‍.എ.സ്‌ഥാനത്തിരുന്ന്‌ ആരും സംസാരിക്കരുത്‌.
ജോര്‍ജിന്റെ പരാമര്‍ശം നിയമസഭയുടെ നിലവാരത്തെ പാതാളത്തോളം താഴ്‌ത്തുകയാണുണ്ടായത്‌. സ്‌ത്രീകളുടെ അവകാശത്തിനുവേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ട നിയമസഭാ സാമാജികരില്‍നിന്ന്‌ ഇത്തരം പ്രയോഗങ്ങളുണ്ടാകുന്നതു നിര്‍ഭാഗ്യകരമാണെന്നും സ്‌പീക്കര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW