Saturday, April 20, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Wednesday 12 Sep 2018 01.44 AM

സമരത്തെ പിന്തുണയ്‌ക്കുമോ? ഒഴിഞ്ഞുമാറി പ്രതിപക്ഷനേതാവ്‌

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണക്കേസിന്റെ നിജസ്‌ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കുറ്റംചെയ്‌തവര്‍ ആരായാലും അവര്‍ക്കു നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നാണു തന്റെ നിലപാടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ബിഷപ്പിന്റെ അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന കന്യാസ്‌ത്രികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച്‌ അവരെ സന്ദര്‍ശിക്കുമോയെന്ന ചോദ്യത്തിന്‌ വ്യക്‌തമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
സംസ്‌ഥാനത്ത്‌ ഭരണസ്‌തംഭനമാണെന്നതിന്റെ തെളിവാണ്‌ ഈ കേസ്‌. 76 ദിവസമായി ഒരു കേസ്‌ പോലീസ്‌ അന്വേഷിക്കുകയാണ്‌. അതിന്റെ നിജസ്‌ഥിതി ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത പോലീസിനുണ്ട്‌. ഇതാണ്‌ സമരക്കാരും ഉന്നയിക്കുന്നത്‌. -ചെന്നിത്തല പറഞ്ഞു.
ഭരണത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞതിനോട്‌ "ഇവിടെ റവന്യു മന്ത്രിയുണ്ടോയെന്ന" മറുചോദ്യമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ സര്‍ക്കാരാണ്‌ നെല്‍കൃഷി വര്‍ഷം ആചരിച്ചത്‌. അതിനെതിരേ പറഞ്ഞ റവന്യു അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കെതിരേ ഒരു നടപടിയുമില്ല. പ്രക്ഷോഭം കണ്ടിട്ടും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ ശക്‌തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Loading...
TRENDING NOW