Friday, February 22, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

എലിപ്പനി: തൃശൂരില്‍ രണ്ടു മരണം, എറണാകുളത്ത്‌ നാലു പേര്‍ക്കു സ്‌ഥിരീകരിച്ചു

തൃശൂര്‍/ കൊച്ചി: എലിപ്പനി ബാധിച്ച്‌ തൃശൂരില്‍ രണ്ടു പേര്‍ മരിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ നാലു പേര്‍ക്കു കൂടി രോഗം സ്‌ഥിരീകരിച്ചു.
കുമരനെല്ലൂര്‍ തളിയില്‍ കുഞ്ഞുകുട്ടന്‍ മകന്‍ എന്‍.കെ. പ്രകാശ്‌ കുമാര്‍ (47), ചാവക്കാട്‌ ഒരുമനയൂര്‍ പെരുമ്പുള്ളി കോളനി ആളത്ത്‌ ഉണ്ണിക്കൃഷ്‌ണന്‍ (55) എന്നിവരാണ്‌ ഇന്നലെ മരിച്ചത്‌.
എറണാകുളത്തെ വിവിധ ആശുപത്രികളിലെ പനി ബാധിച്ച്‌ 983 പേരാണ്‌ ഇന്നലെ ചികിത്സ തേടിയത്‌. ഇടക്കൊച്ചി, കുന്നുകര, കരുമാലൂര്‍, കടുങ്ങല്ലൂര്‍, വൈറ്റില, തൃക്കാക്കര, രായമംഗലം, വരാപ്പുഴ, നായരമ്പലം, കളമശേരി, വടക്കേക്കര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ എലിപ്പനി രോഗ ലക്ഷണങ്ങളുമായെത്തിയത്‌. വയറിളക്ക രോഗങ്ങള്‍ മൂലം 182 പേരും ചികിത്സ തേടി.
മൂന്നുപേര്‍ക്കു ഡെങ്കിപ്പനിയെന്നു സംശയിക്കുന്നു. വെണ്ണല, മഴുവന്നൂര്‍, പൂത്തൃക്ക, കൂത്താംപടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ ഡെങ്കിപ്പനി ലക്ഷണങ്ങളുമായെത്തിയത്‌.
കോട്ടുവള്ളി, മരട്‌, പോത്താനിക്കാട്‌, കൂവപ്പടി എന്നിവിങ്ങളിലെ നാലുപേര്‍ക്കു നേരത്തെ എലിപ്പനി സ്‌ഥിരീകരിച്ചിരുന്നു. ഇലഞ്ഞിയില്‍ കഴിഞ്ഞ ദിവസം മരിച്ച മോളി (58) എലിപ്പനി ബാധിതയായിരുന്നുവെന്ന്‌ മണിപ്പാല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഥിരീകരിച്ചു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW