Tuesday, November 13, 2018 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
എന്‍. രമേഷ്‌
Wednesday 12 Sep 2018 01.44 AM

പണം സമാഹരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍: വെട്ടിലായത്‌ സംഘടനകള്‍

uploads/news/2018/09/247891/cmfund120918.jpg

പാലക്കാട്‌ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അംഗങ്ങളില്‍നിന്നു പണം സ്വരൂപിച്ച സംഘടനകള്‍ വെട്ടിലായി.
ദുരിതാശ്വാസ നിധി സമാഹരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ രംഗത്തിറങ്ങിയതോടെയാണു പ്രശ്‌നം ഉടലെടുത്തത്‌. സര്‍ക്കാരിനെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്ന കാരണത്താല്‍ നല്‍കിയ തുക തിരികെ വേണമെന്നു വിവിധ സംഘടനകളിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പിരിച്ചെടുത്ത തുക മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയശേഷം നല്‍കാന്‍ കാത്തിരുന്ന സംഘടനകള്‍ ഇതോടെ പ്രതിസന്ധിയിലായി. മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ ഫണ്ട്‌ നല്‍കിയവരും അതത്‌ മേഖലയിലെ സംഘടനകളുടെ പിരിവുമായി സഹകരിച്ചിരുന്നു.

സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു നേരിട്ടുള്ള പിരിവ്‌ ഇവര്‍ പ്രതീക്ഷിച്ചില്ല. വകുപ്പുകള്‍ക്കു ലക്ഷ്യം നിശ്‌ചയിച്ച്‌ പിരിവു തുടങ്ങിയതോടെ വീണ്ടും പണം നല്‍കേണ്ട സ്‌ഥിതിയായി.

ദുരിതാശ്വാസ നിധിയിലേക്ക്‌ നേരിട്ട്‌ പണം നല്‍കിയാലെ വരുമാന നികുതി ഇളവിന്‌ അര്‍ഹതയുള്ളു. സംഘടനകള്‍ക്കു നല്‍കിയാല്‍ ഇളവ്‌ ലഭിക്കില്ല. ഇതാണ്‌ അംഗങ്ങളെ കൊടുത്ത പണം തിരിച്ചു മേടിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ബസ്‌ ഉടമകള്‍, കരാറുകാര്‍, ബില്‍ഡര്‍മാര്‍, ക്വാറി ഉടമകള്‍, ഹോട്ടലുകള്‍, ബാറുകള്‍, കള്ളുഷാപ്പ്‌ ലൈസന്‍സികള്‍ തുടങ്ങി ഒട്ടുമിക്ക സംഘടനകളും ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ സമാഹരിക്കുന്നുണ്ട്‌.
പാലക്കാട്‌ ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പിരിച്ചെടുക്കേണ്ടത്‌ 23 കോടി രൂപയാണ്‌.

സഹകരണ വകുപ്പിന്റെ വിഹിതം നാലു കോടി രൂപയാണ്‌. മോട്ടോര്‍ വാഹന വകുപ്പ്‌, വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍, വാണിജ്യ നികുതി എന്നിവ ഒരു കോടി രൂപ വീതമാണു കണ്ടെത്തേണ്ടത്‌. പൊതുമരാമത്ത്‌ റോഡ്‌ വിഭാഗം പിരിക്കേണ്ടത്‌ 80 ലക്ഷം രൂപയാണ്‌.

പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടറും ഇതേ തുക കണ്ടെത്തണം. ജിയോളജി വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും 75 ലക്ഷം രൂപ വീതം പിരിക്കണം. എക്‌സൈസ്‌ വകുപ്പ്‌ പിരിക്കേണ്ടത്‌ 70 ലക്ഷം രൂപയാണ്‌. ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടറുടെ ലക്ഷ്യം 50 ലക്ഷമാണ്‌. ലീഗല്‍ മെട്രോളജിക്ക്‌ 30 ലക്ഷം.

Ads by Google
എന്‍. രമേഷ്‌
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW