Wednesday, September 12, 2018 Last Updated 29 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

വിജയലക്ഷ്‌മിയുടെ ജീവിതത്തില്‍ ശ്രുതിമീട്ടാന്‍ അനൂപ്‌

വൈക്കം: വൈക്കത്തിന്റെ വാനമ്പാടി വിജയലക്ഷ്‌മിയുടെ സംഗീത ജീവിതത്തിന്‌ താങ്ങായി മിമിക്രി കലാകാരന്‍ എന്‍.അനൂപ്‌ ഇനി കൂടെയുണ്ടാകും. സംഗീതത്തില്‍ മിമിക്രിയുടെ നര്‍മം ചേരുവയാക്കി ഇനിയുള്ള കാലം ഇരുവരും ഒരേ വഴിയില്‍ സഞ്ചരിക്കും. മനസില്‍ നിറഞ്ഞ ഇഷ്‌ടങ്ങള്‍ക്ക്‌ രക്ഷിതാക്കളുടെ കൈയൊപ്പ്‌ പതിഞ്ഞതോടെ വിജയലക്ഷ്‌മിയുടെയും അനൂപിന്റെയും വിവാഹത്തിന്‌ മുഹൂര്‍ത്തം കുറിച്ചു. ഉദയനാപുരം ഉഷാനിവാസിലെ അലങ്കരിച്ച വേദിയില്‍ വിജയലക്ഷ്‌മിയും അനൂപും കുടുംബദേവതയായ നാഗചാമുണ്ഡേശ്വരിയെ ധ്യാനിച്ച്‌ മോതിരം മാറി. ഒക്‌ടോബര്‍ 22 ന്‌ രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മഹാദേവന്റെ തിരുനടയില്‍ വിജയലക്ഷ്‌മിക്ക്‌ അനൂപ്‌ താലി ചാര്‍ത്തും. ഇതിനുള്ള സമ്മതപത്രം രക്ഷിതാക്കള്‍ ഒപ്പിട്ടു. ആര്‍ഭാടരഹിതമായിരുന്നു വിവാഹനിശ്‌ചയം. കസവു സാരിയും മെറൂണ്‍ നിറത്തിലുള്ള ചിത്രപ്പണികളോടുള്ള ബ്ലൗസുമായിരുന്നു വിജയലക്ഷ്‌മിയുടെ വേഷം. മെറൂണ്‍ ജുബ്ബയും കസവുമുണ്ടും അണിഞ്ഞാണ്‌ അനുപ്‌ എത്തിയത്‌. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഏക മകളാണ്‌ ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്‌മി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ്‌ ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്‌ടര്‍ കൂടിയായ അനൂപ്‌.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW