Wednesday, September 12, 2018 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ശശിക്കെതിരായ ആരോപണം സി.പി.എമ്മിന്റ ആഭ്യന്തരപ്രശ്‌നം: കാനം

തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം സി.പി.എമ്മിന്റ ആഭ്യന്തരപ്രശ്‌നമെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ്‌ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്‌ത്രീ പീഡനത്തില്‍ ബിഷപ്‌ ഫ്രാങ്കോ മുളക്കയ്‌ലിനെ അറസ്‌റ്റ്‌ ചെയ്യാത്ത പോലീസ്‌ നടപടിയെ കാനം ന്യായീകരിച്ചു. കന്യാസ്‌ത്രീകള്‍ തെരുവിലിറങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പോലീസിനെ ന്യായീകരിച്ചത്‌. കന്യാസ്‌ത്രീകളുടെ സമരത്തിലെ ആശയത്തോടൊപ്പമാണ്‌ സി.പി.ഐയെന്നും അദ്ദേഹം പറഞ്ഞു.
പരിഹസിച്ച റവന്യു അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌. കുര്യനെതിരേ കൃഷിമന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഉടന്‍ പരിഹാരമുണ്ടാകും.
പുതിയ പാറമടകള്‍ക്ക്‌ അനുമതി നല്‍കുമ്പോള്‍ പരിസ്‌ഥിതി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള നിബന്ധനകള്‍ ഉള്‍ക്കൊള്ളിക്കണം. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ തെറ്റാണെന്ന അഭിപ്രായം ഇടതുപക്ഷത്തിനില്ലെന്നും കാനം രാമജന്ദ്രന്‍ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW