Wednesday, September 12, 2018 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

സേവ്‌ ഔവര്‍ സിസ്‌റ്റേഴ്‌സ്‌: സെക്രട്ടേറിയറ്റ്‌ പടിക്കല്‍ ഇന്ന്‌ സമരം

കൊച്ചി: സേവ്‌ ഔവര്‍ സിസ്‌റ്റേഴ്‌സ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തില്‍ ഇന്നു സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമരം നടത്തും. രാവിലെ 10നു സെക്രട്ടേറിയറ്റ്‌ പടിക്കല്‍ ആരംഭിക്കുന്ന സത്യഗ്രഹത്തില്‍ വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്‌ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും.
വഞ്ചി സ്‌ക്വയറില്‍ ഇന്നു നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ സാഹിത്യകാരന്മാരും സിനിമാപ്രവര്‍ത്തകരും പങ്കെടുക്കും. നാളെ വനിതാസംഘടനകളുടെ കൂട്ടായ്‌മയും വെള്ളിയാഴ്‌ച യുവാക്കളുടെ കൂട്ടായ്‌മയും നടത്തും. അന്ന്‌ വൈകിട്ട്‌ അഞ്ചു മുതല്‍ ആറു വരെ നില്‍പ്പുസമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ശനിയാഴ്‌ച സന്യസ്‌തരുടെയും പുരോഹിതരുടെയും കൂട്ടായ്‌മ വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിക്കും.
ആര്‍.എം.പിയുടെ ക്രാന്തികാരി മഹിളാ സംഘാതന്‍ ജലന്ധറില്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 നു ബിഷപ്പിന്റെ അരമനയ്‌ക്കു സമീപം ധര്‍ണ നടത്തും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW