Wednesday, September 12, 2018 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

മഹാരാജാസ്‌ കോളജ്‌ തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐക്ക്‌ ഉജ്വല വിജയം

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്വലവിജയം. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റിലും എസ്‌.എഫ്‌.ഐ. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
കഴിഞ്ഞ വര്‍ഷം നഷ്‌ടപ്പെട്ട മൂന്നാംവര്‍ഷ ബിരുദ പ്രതിനിധി സീറ്റും തിരിച്ചുപിടിച്ചു. ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലേഴ്‌സ്‌, വനിത പ്രതിനിധികള്‍, ഒന്നും രണ്ടും മൂന്നും വര്‍ഷ ബിരുദ പ്രതിനിധികള്‍, ഒന്നും രണ്ടും വര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധികള്‍ എന്നീ സീറ്റുകളിലാണ്‌ എസ്‌.എഫ്‌.ഐ. വിജയിച്ചത്‌. ജനറല്‍ സീറ്റുകളില്‍ എണ്ണൂറിലധികവും മറ്റു സീറ്റുകളില്‍ ആയിരത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എസ്‌.എഫ്‌.ഐ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌.
ചെയര്‍മാനായി അരുണ്‍ ജഗദീശനും വൈസ്‌ ചെയര്‍പഴ്‌സണായി കെ.ബി. ശില്‍പയും ജനറല്‍ സെക്രട്ടറിയായി രെതു കൃഷ്‌ണനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ടി.ബി. അതുല്‍ കൃഷ്‌ണ, ബോബിന്‍സ്‌ ജോസഫ്‌ (യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍), സി.എ. അനന്തു (ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി), കെ.എം. മുഹമ്മദ്‌ യാസീന്‍ (മാഗസിന്‍ എഡിറ്റര്‍), കെ.എ. ജസീല, എയ്‌ഞ്ചല്‍ ഏലിയാസ്‌ (വനിതാ പ്രതിനിധികള്‍), കെ. വിഷ്‌ണു (ഒന്നാംവര്‍ഷ പി.ജി പ്രതിനിധി), വിപിന്‍ ജോര്‍ജ്‌ (രണ്ടാം വര്‍ഷ പി.ജി പ്രതിനിധി), കെ.ജെ. ജിതിന്‍ (ഒന്നാംവര്‍ഷ ബിരുദ പ്രതിനിധി), കെ.എല്‍. സന്ദീപ്‌ (രണ്ടാംവര്‍ഷ ബിരുദ പ്രതിനിധി), എജാസ്‌ മുഹമ്മദ്‌ (മൂന്നാംവര്‍ഷ ബിരുദ പ്രതിനിധി).

അര്‍ജുന്‍ എത്തി

കൊച്ചി: അഭിമന്യുവിന്റെ ഓര്‍മ്മകളും തളരാത്ത മനസുമായി അര്‍ജുന്‍ മഹാരാജാസ്‌ കോളജിലേക്കു വീണ്ടുമെത്തി. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടശേഷം ആദ്യമായിട്ടാണ്‌ കോളജിലെത്തിയത്‌.
യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വോട്ട്‌ ചെയ്യാനാണ്‌ അര്‍ജുന്‍ കോളജില്‍ വന്നത്‌. വീട്ടില്‍നിന്നു കാറില്‍ കോളജിത്തെിയ അര്‍ജുന്‍ കൃഷ്‌ണയെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.
കൂടുതല്‍ കരുത്തോടെ ക്യാമ്പസിലേക്കും സംഘടനാ പ്രവര്‍ത്തനത്തിലേക്കും തിരിച്ചുവരുമെന്ന്‌ അര്‍ജുന്‍ പറഞ്ഞു. അഭിമന്യു ഇല്ലാത്ത ഈ കലാലയത്തിലേക്കു വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്‌. അന്നുണ്ടായ സംഭവങ്ങളെ യാതൊരു വിധത്തിലും ഭയക്കുന്നില്ല. ആരോഗ്യസ്‌ഥിതി പൂര്‍ണമായും മെച്ചപ്പെട്ടിട്ടില്ലെങ്കിലും ഇന്നു മുതല്‍ ക്ലാസില്‍ വരാനാണ്‌ തീരുമാനം.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW