Wednesday, February 20, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ പരാജയമാണെന്ന്‌ മുസ്ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിക്കുന്ന ഫണ്ട്‌ സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിലേക്ക്‌ മാറ്റണമെന്ന്‌ മുസ്ലിംലീഗ്‌ നേരത്തെ ആവശ്യപ്പെട്ടതാണ്‌. എന്നാല്‍ പുതിയ അക്കൗണ്ടിലേക്കുമാറ്റാന്‍ പ്രത്യേക ഉത്തരവിറക്കിയെങ്കിലും പിന്നീട്‌ അത്‌ പിന്‍വലിക്കുകയായിരുന്നു. ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതാശ്വാസത്തിന്‌ ലഭിക്കുന്ന ഫണ്ട്‌ സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിലേക്ക്‌ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഓര്‍ഗനൈസിങ്‌ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിയും വ്യക്‌തമാക്കി.
കന്യാസ്‌ത്രീകളുടേയും പി.കെ ശശി എം.എല്‍.എയുടേയും വിഷയങ്ങളില്‍ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന്‌ കുഞ്ഞാലികുട്ടി പറഞ്ഞു. ഇതു സംബന്ധിച്ച്‌ പറയേണ്ടത്‌ സര്‍ക്കാറാണ്‌. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം ഭൂഷണമല്ല. യു.ഡി.എഫിന്റെ നിലപാട്‌ യു.ഡി.എഫ്‌ യോഗത്തിന്‌ ശേഷം വ്യക്‌തമാകും. ശക്‌തമായ പ്രതിഷേധമാണ്‌ സര്‍ക്കാറിനെതിരെ കേരളത്തില്‍ ഉയരുന്നത്‌. സര്‍വ്വ മേഖലയിലും അരക്ഷിതാവസ്‌ഥയാണ്‌. അഭ്യന്തരം അമ്പെ പരാജയമാണെന്നും അതിജീവനത്തിന്റെ കാലത്ത്‌ സര്‍ക്കാര്‍ ഉറങ്ങുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW