Tuesday, November 20, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പമ്പയിലെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു; സര്‍ക്കാര്‍

കൊച്ചി: പ്രളയത്തെത്തുടര്‍ന്നു നാശനഷ്‌ടമുണ്ടായ ശബരിമലയിലും പമ്പയിലും ത്രിവേണിയിലും ചെളിയും മണ്ണും നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പുനര്‍നിര്‍മാണം സംബന്ധിച്ച എസ്‌റ്റിമേറ്റും വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. പമ്പയിലെയും ത്രിവേണിയിലേയും നിര്‍മാണച്ചെലവുകള്‍ ദേവസ്വം ബോര്‍ഡും പമ്പ വരെയുള്ള പുനര്‍നിര്‍മാണച്ചെലവ്‌ സര്‍ക്കാരും വഹിക്കുമെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. കെ.എസ്‌.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി. തുടങ്ങിയവര്‍ ബന്ധപ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ചു തിങ്കളാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു ജസ്‌റ്റിസുമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW