Tuesday, November 20, 2018 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

മുന്‍ഗണനേതര റേഷന്‍കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ അരി സൗജന്യം

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തെ എല്ലാ മുന്‍ഗണനേതര റേഷന്‍കാര്‍ഡുടമകള്‍ക്കും അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ഈ ആഴ്‌ച അരി വിതരണമാരംഭിക്കും.
48 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കും. അരി ലഭ്യത അനുസരിച്ച്‌ അടുത്തമാസവും സൗജന്യവിതരണം തുടര്‍ന്നേക്കും. നിലവില്‍ പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ കാര്‍ഡുടമകള്‍ക്കും 15 വരെ അഞ്ചു കിലോ അരി സൗജന്യമായി നല്‍കുന്നുണ്ട്‌.
പ്രളയത്തെത്തുടര്‍ന്ന്‌ 1.18 ലക്ഷം ടണ്‍ അരി സൗജന്യമായി അനുവദിക്കണമെന്നു കേന്ദ്രത്തോട്‌ സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം 89,540 ടണ്‍മാത്രമാണ്‌ അനുവദിച്ചത്‌.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW