Sunday, November 18, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

സംസ്‌ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്‌ഥാന സ്‌കൂള്‍ കലോത്സവം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌. ഇത്‌ എങ്ങനെയെന്നു തീരുമാനിക്കാനുള്ള മാന്വല്‍ കമ്മിറ്റി 17-നു യോഗം ചേരും. സംസ്‌ഥാന കലോത്സവം ആലപ്പുഴയില്‍ നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ മാന്വല്‍ കമ്മിറ്റി അക്കാര്യവും പരിശോധിക്കും.
ശാസ്‌ത്ര, കായിക, കലാമേളകള്‍ സെലക്‌ഷന്‍ പ്രോസസ്‌ മാത്രമായി നടത്താനാണു തീരുമാനം. ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാരെ തെരഞ്ഞെടുക്കാനും ഗ്രേഡ്‌ നല്‍കാനും അര്‍ഹരായ കുട്ടികള്‍ക്കു ഗ്രേസ്‌ മാര്‍ക്ക്‌ നഷ്‌ടപ്പെടാതിരിക്കാനും വേണ്ടി മാത്രമായിരിക്കും കലോത്സവം നടത്തുക. പ്രളയക്കെടുതിയെത്തുടര്‍ന്ന്‌ കലോത്സവങ്ങളടക്കം ഒരാഘോഷവും വേണ്ടെന്നാണു തീരുമാനിച്ചിരുന്നെങ്കിലും കുട്ടികള്‍ക്കു ഗ്രേസ്‌ മാര്‍ക്ക്‌, ദേശീയ കായികമേളയ്‌്ക്കു യോഗ്യത നേടാനുള്ള അവസരം തുടങ്ങിയവ നിഷേധിക്കരുതെന്ന വാദം പരിഗണിച്ചാണു പുനരാലോചന നടത്തിയത്‌. മേളയില്‍ പ്രളയ ബാധിത മേഖലയിലെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്‌. ത്രൈമാസ ടേം പരീക്ഷകള്‍ക്കു പകരം അര്‍ധവാര്‍ഷിക പരീക്ഷ നടത്താനാണ്‌ ആലോചന. ക്യു.ഐ.പി. യോഗമാകും അന്തിമ തീരുമാനമെടുക്കുക.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW