Wednesday, September 12, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

ആധാര്‍ സുരക്ഷിതമല്ലെന്ന്‌ ഹഫിങ്‌ടണ്‍ പോസ്‌റ്റ് , ആര്‍ക്കും ചോര്‍ത്താം

uploads/news/2018/09/247874/d2.jpg

ന്യൂഡല്‍ഹി : അതീവ സുരക്ഷ അവകാശപ്പെടുന്ന ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണം. ആധാര്‍ ഡേറ്റാബേസിലേക്കു നുഴഞ്ഞു കയറാന്‍ കഴിയുന്ന ഒരു സോഫ്‌റ്റ്‌വേറിനെ തിരിച്ചറിഞ്ഞതായി ഹഫിങ്‌ടണ്‍ പോസ്‌റ്റ്‌ (ഇന്ത്യന്‍ പതിപ്പ്‌) വെബ്‌സൈറ്റാണ്‌ അവകാശപ്പെട്ടത്‌. 2500 രൂപ കൊടുത്തു സ്വന്തമാക്കാന്‍ കഴിയുന്ന ഈ സോഫ്‌റ്റ്‌വേര്‍ രാജ്യത്തു വ്യാപകമാണെന്നും അവര്‍ പറഞ്ഞു. മൂന്നു മാസത്തെ അന്വേഷണത്തിലാണ്‌ സോഫ്‌റ്റ്‌വേറിനെ തിരിച്ചറിഞ്ഞത്‌.
മൂന്നുമാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിടുന്നതെന്ന്‌ അമേരിക്കന്‍ വാര്‍ത്താ അവലോകന വെബ്‌സൈറ്റായ ഹഫിങ്‌ടണ്‍ പോസ്‌റ്റിന്റെ ഇന്ത്യന്‍ എഡിഷന്‍ അവകാശപ്പെട്ടു. മൂന്നു സൈബര്‍ വിദഗ്‌ധര്‍ക്ക്‌ സോഫ്‌റ്റ്‌ വെയര്‍ പാച്ച്‌ നല്‍കിയ ശേഷം നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ ഇക്കാര്യം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആധാര്‍ ഇന്‍റോള്‍മെന്റ്‌ സോഫ്‌റ്റ്‌വേറിന്റെ സെക്യൂരിറ്റി സംവിധാനങ്ങള്‍ നിര്‍ജീവമാക്കാന്‍ ഈ സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചു കഴിയും. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും, നമ്പര്‍ കിട്ടിയാലും വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്നുമാണു നടത്തിപ്പുകാരായ യുണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ (യു.ഐ.ഡി.ഐ.എ.) അവകാശപ്പെടുന്നത്‌. ഇതെല്ലാം വെറും പൊള്ളവാദങ്ങളാണെന്നാണ്‌ ഹഫിങ്‌ടണ്‍പോസ്‌റ്റിന്റെ ഇന്ത്യന്‍ പതിപ്പ്‌ നടത്തിയ മൂന്ന്‌ മാസക്കാലത്തെ അന്വേഷണത്തില്‍ ഇടയില്‍ പുറത്തു വന്നിരിക്കുന്നത്‌. ആധാര്‍ സോഫ്‌റ്റ്‌വേര്‍ സുരക്ഷിതമല്ലെന്ന്‌ രാജ്യത്തെയും വിദേശത്തെയും വിദഗ്‌ധരെ വെബ്‌സൈറ്റ്‌ ഉദ്ധരിച്ചു.
യൂട്യൂബില്‍ ഉള്‍പ്പെടെ ആധാറിന്റെ സുരക്ഷാ കവചങ്ങള്‍ മറികടക്കാം എന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകളുണ്ട്‌. ബേസിക്‌ കോഡിങ്‌ അറിയാവുന്ന ആര്‍ക്കും ഈ സുരക്ഷകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ്‌ വെബ്‌സൈറ്റിന്റെ അവകാശം. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ചു നിര്‍മിച്ച സോഫ്‌റ്റ്വേറുകളാണ്‌ ഓണ്‍ലൈനില്‍ ഉള്ളതെന്നും ഹഫിങ്‌ടണ്‍ പോസ്‌റ്റ്‌ വ്യക്‌തമാക്കി.
പഴയ സോഫ്‌റ്റ്‌വേറിലെ കോഡ്‌ അതേപടി പുതിയ സോഫ്‌റ്റ്‌വേറിലേക്കു പകര്‍ത്തിയതും ഒന്നിലധികം കമ്പനികള്‍ കോഡ്‌ എഴുതിയതും ആധാര്‍ ലോഗിന്‍ സ്വകാര്യ കമ്പനികളിലെ കമ്പ്യൂട്ടറുകള്‍ക്കു നല്‍കിയതുമാണ്‌ സുരക്ഷാ വിനയായത്‌ എന്നാണ്‌ കണ്ടെത്തല്‍.
ആധാര്‍ നമ്പര്‍ മാത്രം കൈയില്‍ കിട്ടിയാല്‍ ഏതൊരാള്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നുള്ള ആധാറിന്റെ ചുമതലയുള്ള യുനീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ അവകാശവാദം നിലനില്‍ക്കേയാണ്‌ സുരക്ഷാ പാളിച്ച സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW