Monday, November 19, 2018 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

കേന്ദ്രം കടുംപിടിത്തത്തില്‍ ഇന്ധനവില കുറയ്‌ക്കില്ല

uploads/news/2018/09/247873/d1.jpg

ന്യൂഡല്‍ഹി: രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുമ്പോഴും ഇന്ധനവില കുറയ്‌ക്കില്ലെന്ന കടുംപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ധനവില കുറയ്‌ക്കുന്നതു വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണു കേന്ദ്രനിലപാട്‌. ലിറ്ററിനു രണ്ടുരൂപ കുറച്ചാല്‍പോലും 30,000 കോടി രൂപയുടെ നഷ്‌ടം ഖജനാവിനുണ്ടാകുമെന്നു ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ കൂടുതല്‍ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. തുടര്‍ച്ചയായ 42-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലവര്‍ധന കുതിച്ചു. ഇന്നലെ പെട്രോളിനും ഡീസലിനും ലിറ്ററിനു 14 പൈസയാണു വര്‍ധിച്ചത്‌. മഹാരാഷ്‌ട്രയില്‍ ചിലയിടത്തു പെട്രോള്‍ വില ലിറ്ററിന്‌ 90 രൂപ കടന്നു. മുംബൈയില്‍ പെട്രോള്‍ വില 88.26 രൂപയിലെത്തി. ഡല്‍ഹിയില്‍ 80.87 രൂപയാണു വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്‌ 72.97 രൂപ. പെട്രോളിന്‌ 40.45 രൂപയും ഡീസലിന്‌ 44.28 രൂപയുമാണ്‌ ഉത്‌പാദനച്ചെലവെന്ന്‌ എണ്ണക്കമ്പനികള്‍ പറയുന്നു. ഡീലര്‍മാര്‍ക്ക്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 3.34 രൂപയും ഡീസലിന്‌ 2.52 രൂപയും കമ്മീഷന്‍ നല്‍കുന്നുണ്ട്‌.
ഇന്ധനനികുതി വരുമാനത്തിന്റെ 40% സംസ്‌ഥാനങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നും വില കുറച്ചാല്‍ എല്ലാവരെയും ബാധിക്കുമെന്നുമാണു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കഴിഞ്ഞ തിങ്കളാഴ്‌ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഭാരത്‌ ബന്ദ്‌ സംഘടിപ്പിച്ചിരുന്നു. അന്നുതന്നെ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ചനടത്തി. നികുതി കുറച്ച്‌ ജനരോഷം തണുപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രാലയമാണു നിലപാട്‌ സ്വീകരിക്കേണ്ടതെന്നു ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. അതിനുശേഷം ധനമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വില കുറയ്‌ക്കേണ്ടെന്നു തീരുമാനിച്ചു.
രാജസ്‌ഥാനു പിന്നാലെ പശ്‌ചിമബംഗാളും ആന്ധ്രാപ്രദേശും നാമമാത്രമായി ഇന്ധനനികുതി കുറച്ചു. ഇന്ധനത്തിന്‌ 6-39% നികുതിയാണു സംസ്‌ഥാനങ്ങള്‍ ചുമത്തുന്നത്‌. പഞ്ചാബും നികുതി കുറയ്‌ക്കാനുള്ള ആലോചനയിലാണ്‌. മറ്റു സംസ്‌ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്നാണു കേന്ദ്രനിലപാട്‌. പെട്രോള്‍/ഡീസല്‍ സെസില്‍ ഒരുരൂപ ഇളവുവരുത്താന്‍ പശ്‌ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒന്‍പതുതവണയാണ്‌ എക്‌സൈസ്‌ നികുതി കൂട്ടിയതെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ഇന്ധനവില നിത്യേന വര്‍ധിക്കുന്നതിനെതിരായ പൊതുതാത്‌പര്യഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW