റായ്പുര്‍: രാജ്യത്ത് ഒരു ലിറ്റര്‍ ജൈവ ഡീസല്‍ 50 രൂപയ്ക്കും ജൈവ പെട്രോള്‍ 55 രൂപയ്ക്കും ലഭ്യമാക്കാനാകുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഛത്തീസ്ഗഡിലെ ചരോദയില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, പ്രകൃതിവാതകം തുടങ്ങിയവയിലേക്കു മാറിയാല്‍ പെട്രോളിനെയും ഡീസലിനെയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. രാജ്യത്ത് അഞ്ച് എഥനോള്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പെട്രോളിയം മന്ത്രാലയത്തിനു പദ്ധതിയുണ്ട്. വൈക്കോല്‍, കരിമ്പ്, ജൈവമാലിന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് ഈ പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഡീസല്‍ ലിറ്ററിന് 50 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 55 രൂപയ്ക്കും ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.