Wednesday, February 13, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

'വന്‍കിട തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറിയിരുന്നു' വെടിപൊട്ടിച്ച്‌ രഘുറാം രാജന്‍

uploads/news/2018/09/247871/d5.jpg

ന്യൂഡല്‍ഹി: മോഡിസര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫീസിനുമെതിരേ വെടിപൊട്ടിച്ച്‌ റിസര്‍വ്‌ ബാങ്ക്‌ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. വന്‍കിട തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നെന്നും അതില്‍ ഒന്നും ചെയ്‌തതായി അറിവില്ലെന്നും പാര്‍ലമെന്ററി പാനലിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍.
ബി.ജെ.പി. നേതാവ്‌ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി മുമ്പാകെയാണു രഘുറാം രാജന്റെ റിപ്പോര്‍ട്ട്‌. ബാങ്കുകളുടെ അമിത ശുഭാപ്‌തിവിശ്വാസവും സര്‍ക്കാരിന്റെ പിടിപ്പുകേടും സാമ്പത്തികവളര്‍ച്ചയിലെ ഇടിവുമാണു കിട്ടാക്കടം വര്‍ധിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ടു വന്‍തോതിലാണു തട്ടിപ്പുകള്‍.
നിഷ്‌ക്രിയ ആസ്‌തികളുമായി തുലനം ചെയ്യുമ്പോള്‍ ഇതു ചെറുതാണെന്നുമാത്രം. "ഞാന്‍ ആര്‍.ബി.ഐ. ഗവര്‍ണറായിരിക്കെ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നിരീക്ഷണ സെല്‍ ഉണ്ടാക്കി. തട്ടിപ്പുകളെക്കുറിച്ചു സംശയം തോന്നുന്ന ഘട്ടത്തിലേ അന്വേഷണ ഏജന്‍സികള്‍ക്കു വിവരം കൈമാറുന്നതായിരുന്നു ഈ സംവിധാനം. തട്ടിപ്പുകാരുടെ പട്ടികയടക്കം ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയതാണ്‌. അതില്‍ എന്തു പുരോഗതിയുണ്ടായെന്ന്‌ എനിക്കറിയില്ല. എന്തായാലും അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തെ കാണേണ്ടതായിരുന്നു"- റിപ്പോര്‍ട്ടില്‍ രഘുറാം രാജന്‍ കുറ്റപ്പെടുത്തുന്നു.
നിര്‍ഭാഗ്യവശാല്‍, വലിയ തട്ടിപ്പുകാരില്‍ ഒരാളെപ്പോലും പിടികൂടാന്‍ കെല്‍പ്പില്ലാത്തതാണ്‌ ഇവിടുത്തെ സംവിധാനങ്ങള്‍. അങ്ങനെയല്ലായിരുന്നെങ്കില്‍ തട്ടിപ്പുകള്‍ കുറഞ്ഞേനെയെന്നും റിപ്പോര്‍ട്ട്‌ എടുത്തുകാട്ടുന്നു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW