Wednesday, September 12, 2018 Last Updated 47 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

സ്വഭാവഹത്യ നടത്തരുത്‌; ഞാന്‍ സാധാരണ പൗരന്‍ മാത്രം: ബിഷപ്‌ ഫ്രാങ്കോ

uploads/news/2018/09/247870/d4.jpg

ജലന്ധര്‍: നിയമത്തിനു മുമ്പാകെ സാധാരണ പൗരനുള്ള അവകാശമേ ആഗ്രഹിക്കുന്നുള്ളൂവെന്നു ലൈംഗികാരോപണത്തിനു വിധേയനായ ജലന്ധര്‍ രൂപതാ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍.
"നിയമപ്പോരാട്ടത്തിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌ . ഞാന്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ശിക്ഷ ലഭിക്കും. എന്നാല്‍, നിരപരാധിയെന്ന്‌ ഉറപ്പുണ്ട്‌. പോലീസ്‌ വിളിപ്പിച്ചാല്‍ ഹാജരാകും. സാധാരണ പൗരനുള്ള അവകാശമേ ആഗ്രഹിക്കുന്നുള്ളൂ. ആരോപണം ഉന്നയിച്ച സിസ്‌റ്ററിനും എനിക്കും ദൈവത്തിനും സത്യമറിയാം. "- അദ്ദേഹം പറഞ്ഞു.
"എന്റെ സ്വഭാവഹത്യ നടത്താന്‍ ആര്‍ക്കും അവകാശമില്ല. ഇപ്പോഴത്തെ വിവാദങ്ങളെ ന്യായീകരിക്കാനാകില്ല. ഞാന്‍ നിശബ്‌ദത പാലിക്കുകയായിരുന്നു. സത്യം തെളിയാന്‍ എല്ലാവരും പ്രാര്‍ഥിക്കണം". ആരോപണമുന്നയിച്ച കന്യാസ്‌ത്രീയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. "മദര്‍ സുപ്പീരിയറിന്‌ അയച്ച കത്തില്‍ അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചില സ്‌ഥാനമാനങ്ങള്‍ നേടാനായിരുന്നു ശ്രമം. എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ്‌ ഇപ്പോഴത്തെ ശ്രമം " - ബിഷപ്‌ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW