Friday, April 26, 2019 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ക്ക്‌ ശമ്പള വര്‍ധന

ന്യൂഡല്‍ഹി: അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിമാസ ഓണറേറിയത്തില്‍ വര്‍ധന വരുത്തി കേന്ദ്രസര്‍ക്കാര്‍. ആനുകൂല്യം അടുത്ത മാസം മുതല്‍ ലഭ്യമാകും. 3,000 രൂപ ഓണറേറിയം ലഭിക്കുന്നവര്‍ക്ക്‌ ഇനി 4,500 രൂപ ലഭിക്കും. 2,200 രൂപ ലഭിക്കുന്നവര്‍ക്ക്‌ 1,300 രൂപയുടെ വര്‍ധന ലഭിക്കും.
അംഗന്‍വാടി ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 1,500 രൂപയില്‍നിന്ന്‌ 2,500 രൂപയാക്കും. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, സുരക്ഷ ബീമ യോജന എന്നിവയ്‌ക്കു കീഴില്‍ ഇവര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ്‌ ഉറപ്പാക്കും. നാലു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സില്‍ അംഗത്വം സൗജന്യമായി നല്‍കും. പ്രീമിയം കേന്ദ്രം അടയ്‌ക്കും. അംഗന്‍വാടി- ആശാ പ്രവര്‍ത്തകര്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW