Wednesday, September 12, 2018 Last Updated 47 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ 'ഭീമ കൊറേഗാവ്‌ അക്രമം ആസൂത്രിതം'

മുംബൈ: മഹാരാഷ്‌ട്രയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്നു വസ്‌തുതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ മണ്ണെണ്ണ നിറച്ച ടാങ്കറുകളും വടികളും വാളുകളുമെല്ലാം സ്‌ഥലത്തെത്തിച്ചിരുന്നു. വലിയ അക്രമമുണ്ടാകുമെന്ന്‌ ഭീമ കൊറേഗാവിനടുത്ത്‌ സനാസ്‌വാഡിയില്‍ താമസിക്കുന്നവര്‍ക്ക്‌ അറിയാമായിരുന്നെന്നും ഒമ്പതംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ വീഴ്‌ചയെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട്‌ അക്രമത്തില്‍ വലതുപക്ഷ സംഘടനാ നേതാക്കളായ മിലിന്ദ്‌ ഏക്‌ബൊതേ, സംഭാജി ഭിഡെ എന്നിവര്‍ക്കുള്ള പങ്കും എടുത്തു പറയുന്നു.
പോലീസ്‌ മുന്‍ കരുതല്‍ നടപടികള്‍ എടുത്തിരുന്നെങ്കില്‍ അക്രമം തടയാമായിരുന്നു. എന്നാല്‍, പോലീസ്‌ യാതൊരു നടപടിയും സ്വീകരിച്ചില്ല. കാവിക്കൊടികളുമായി വന്ന ആള്‍ക്കൂട്ടത്തെ തടയുന്നതിനു പകരം സിവില്‍ വേഷത്തിലുള്ള പോലീസുകാര്‍ ജനക്കൂട്ടത്തിനരികിലൂടെ വെറുതെ നടക്കുകയായിരുന്നു.
മിലിന്ദ്‌ ഏക്‌ബൊതേ, സംഭാജി ഭിഡെ എന്നിവര്‍ കഴിഞ്ഞ 15 വര്‍ഷമായി അക്രമം ഇളക്കിവിടുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്‌ടിക്കുകയാണ്‌. ജാതിയുടെ അടിസ്‌ഥാനത്തില്‍ അവര്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

മറ്റു കണ്ടെത്തലുകള്‍

മിലിന്ദ്‌ ഏക്‌ബോതെ രൂപീകരിച്ച ധര്‍മവീര്‍ സാംഭാജി മഹാരാജ്‌ സ്‌മൃതി സമിതി, ഗോവിന്ദ്‌ ഗെയ്‌ക്ക്‌വാദിന്റെ ചരിത്രത്തെക്കുറിച്ചു വളച്ചൊടിച്ച വിവരങ്ങളാണു ജനങ്ങള്‍ക്കു നല്‍കുന്നത്‌.
സാംഭാജി മഹാരാജ്‌ സ്‌മാരകത്തിനടുത്ത്‌ ഗോവിന്ദ്‌ ഗെയ്‌ക്ക്‌വാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ്‌ മാറ്റി പകരം ആര്‍.എസ്‌.എസ്‌. സ്‌ഥാപകന്‍ കെ.ബി. ഹെഡ്‌ഗേവാറിന്റെ ചിത്രം സ്‌ഥാപിച്ചു. ഇത്‌ അനാവശ്യ നടപടിയായിരുന്നു.
ചരിത്രപരമായി ഈ മേഖലയില്‍ വ്യത്യസ്‌ത സമുദായങ്ങള്‍ തമ്മില്‍ ശത്രുതയില്ല. എന്നാല്‍, ചരിത്ര വസ്‌തുതകള്‍ വളച്ചൊടിച്ച്‌ ശത്രുത സൃഷ്‌ടിക്കുകയായിരുന്നു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW