Wednesday, November 21, 2018 Last Updated 40 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

ഡല്‍ഹിക്കു വരാന്‍ ജോര്‍ജിന്‌ പണമില്ലെങ്കില്‍ നല്‍കാമെന്ന്‌ ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്‌ത്രീയെ ആക്ഷേപിച്ച പൂഞ്ഞാര്‍ എം.എല്‍.എ: പി.സി. ജോര്‍ജിനെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍.
ഡല്‍ഹിക്കു വരാന്‍ ജോര്‍ജിനു പണമില്ലെങ്കില്‍ നല്‍കുമെന്ന്‌ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. യാത്രാച്ചെലവിനായി പണമില്ലെന്ന്‌ എഴുതി നല്‍കിയാല്‍ യാത്രാബത്ത നല്‍കാം. ഇരയെ അധിക്ഷേപിച്ച എം.എല്‍.എയില്‍നിന്നു കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നില്ലെന്നും സി.പി.എം: എം.എല്‍.എ: പി.കെ. ശശിക്കെതിരായ ആരോപണത്തില്‍ യുവതി പരാതി നല്‍കിയാല്‍ നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകരോട്‌ അധ്യക്ഷ പറഞ്ഞു.
കന്യാസ്‌ത്രീയെ അധിക്ഷേപിച്ച കേസില്‍ 21ന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കഴിഞ്ഞദിവസം കമ്മിഷന്‍ ജോര്‍ജിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വണ്ടിക്കൂലി നല്‍കിയാല്‍ ഡല്‍ഹിയിലേക്കു വരാമെന്നും അല്ലെങ്കില്‍ കമ്മിഷന്‍ കേരളത്തിലേക്കു വരട്ടെയെന്നും
അദ്ദേഹം പ്രതികരിച്ചതിനെത്തുടര്‍ന്നാണു രേഖയുടെ മറുപടി. കേരളത്തില്‍ തുടര്‍ച്ചയായി സ്‌ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അക്രമങ്ങളും ഇതുമായി ബന്ധപ്പെട്ട്‌ വരുന്ന പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.
വിദേശത്തുനിന്ന്‌ എത്തുന്ന മുറയ്‌ക്ക്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. പരാതിക്കാരിയെയും ഒപ്പമുള്ള അഞ്ചു കന്യാസ്‌ത്രീകളെയും നേരില്‍ക്കണ്ടു കാര്യങ്ങള്‍ മനസിലാക്കിയതാണ്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തും നല്‍കിയിരുന്നു.
പരാതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്‌ എന്തോ കുഴപ്പമുണ്ട്‌. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അതൃപ്‌തി അറിയിക്കും. ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്‌ഥയിലാണു സര്‍ക്കാരെന്നും രേഖ ആരോപിച്ചു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW