Wednesday, September 12, 2018 Last Updated 47 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

എ.എ.പിക്ക്‌ തെര. കമ്മിഷന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സംബന്ധിച്ച കണക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ആം ആദ്‌മി പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മുന്നറിയിപ്പ്‌. സുതാര്യത സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എ.എ.പി. പ്രഥമദൃഷ്‌ട്യാ പരാജയപ്പെട്ടതായും നടപടികള്‍ നേരിടേണ്ടിവരുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ്‌ നല്‍കി.
ഹവാല ഇടപാടുകാര്‍ വഴിയുള്ള പണമിടപാടുകള്‍ സംഭാവനകളെന്ന തരത്തില്‍ തെറ്റായി ചേര്‍ത്തിരിക്കുകയാണെന്നു എ.എ.പിക്ക്‌ അയച്ച കാരണംകാണിക്കല്‍ നോട്ടീസില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 20 ദിവസത്തിനുള്ളില്‍ കാരണംകാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിലുണ്ട്‌.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW