Saturday, November 17, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.37 AM

കാലാവസ്‌ഥാ വ്യതിയാനം ഓര്‍മിപ്പിച്ച്‌ യു.എന്‍. സെക്രട്ടറി ജനറല്‍

ഐക്യരാഷ്‌ട്രസഭ: കേരളത്തിലെ പ്രളയം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന്‌ ആവര്‍ത്തിച്ച്‌ ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ്‌.
കാലാവസ്‌ഥാ വ്യതിയാനത്തത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടും ഉചിതമായ നടപടി കൈക്കൊള്ളാത്തതാണു പ്രളയത്തിനു വഴിവച്ചതെന്നും ഗട്ടറേസ്‌ പറഞ്ഞു.
പ്യൂട്ടോറിക്കോയില്‍ കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച മരിയ ചുഴലിക്കാറ്റും കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമാണ്‌. ലോക കാലാവസ്‌ഥാ നിരീക്ഷണ സംഘടനയുടെ കണക്കുകള്‍ പ്രകാരം 1850 നു ശേഷം ഏറ്റവും ചൂടു കൂടിയ മാസങ്ങളിലൂടെയാണു ഭൂമി കടന്നു പോയത്‌.
പ്രകൃതിയോടുള്ള അവഗണന തുടര്‍ന്നാല്‍ കാലാവസ്‌ഥ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം മാറുമെന്നും ഗട്ടറേസ്‌ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Wednesday 12 Sep 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW