Tuesday, July 23, 2019 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.37 AM

ചൈനയില്‍ ഓണ്‍ലൈന്‍ മതപ്രചാരണം നിയന്ത്രിക്കും

ബെയ്‌ജിങ്‌: ചൈനയില്‍ ഓണ്‍ലൈനിലൂടെയുള്ള മതപ്രചാരണത്തിനു നിയന്ത്രണം വരുന്നു. ചില മതമൗലീക, തീവ്രവാദശക്‌തികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഇതിനെതിരേ ഇന്നലെ കരടു മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ചൈനയില്‍ കമ്യൂണിസ്‌റ്റ്‌ ഭരണകൂടമാണെങ്കിലും ഭരണഘടനയുടെ അനുച്‌ഛേദം 36 മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്‌. ഇത്തരം പ്രവര്‍ത്തനം വിഘടനവാദവും കുഴപ്പവുമുണ്ടാക്കുന്നതായി സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.
മതദര്‍ശനങ്ങളും സാംസ്‌കാരിക വിവരങ്ങളുടെ ഫോട്ടോയും പഠനങ്ങളും ഓഡിയോ- വീഡിയോ സന്ദേശങ്ങളും സാമൂഹികമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും.
ലൈസന്‍സുളള മതസ്‌ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്വന്തം നെറ്റ്‌വര്‍ക്കിലൂടെ മാത്രമേ ഇത്തരം പ്രചാരണം നടത്താന്‍ അനുവദിക്കൂ. പ്രാര്‍ഥന, മാമ്മോദീസാ, ആരാധന തുടങ്ങിയവയുടെ വീഡിയോ, ഓഡിയോ, വിവരണം ലൈവായി സംപ്രേഷണമോ പ്രക്ഷേപണമോ നടത്തരുതെന്നും കരടിലുണ്ട്‌.
സംഘര്‍ഷപ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ പഠനക്യാമ്പുകളുടെയും മതപ്രചാരണത്തിന്റെയും പേരില്‍ ഒട്ടേറെ ഉയിഹൂര്‍ മുസ്ലിംകളെ തടവിലാക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണിത്‌.

Ads by Google
Wednesday 12 Sep 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW