Tuesday, September 11, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.02 PM

സൈബര്‍ അതിക്രമങ്ങള്‍ക്ക് ഇനി പൂട്ട് വീഴും; കേരളാ പോലീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം അടുത്ത മാസം

cyber security, Kerala police

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളെയും ഇന്റര്‍നെറ്റിനെയും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പണി കൊടുക്കാന്‍ സൈബര്‍ ഡോം പണി തുടങ്ങീരിക്കുകയാണ്. ഇങ്ങനെ ചെയുന്നവരെ 'ബ്ലാക്ക് ലിസ്റ്റില്‍' പെടുത്തും. വ്യാജ വാര്‍ത്തകള്‍ പ്രകോപിത വാര്‍ത്തകള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നവര്‍ക്ക് ഇനി പൂട്ടുവീഴും. ഒക്ടോബര്‍ 5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തീരുമാനമെടുക്കും. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വീറ്ററിലും പ്രകോപന വാര്‍ത്തകളും അനാനശ്യ ചിത്രങ്ങളും പ്രചരിക്കുന്നത് ഒരു പരിധിവരെ പിടിച്ച് നിര്‍ത്താനാണ് നീക്കം.

വാട്‌സ്ആപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിരപരാധികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന പശ്ചാത്തലത്തില്‍ വാട്ട്‌സ്ആപ്പ് ചില കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്ലും അത് വേണ്ടത്ര ഫലപ്രദമല്ലെന്ന നിലപാടിലാണ് പോലീസ്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ പോലീസിന് കാലതാമസം എടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നതോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'കൊക്കൂണ്‍ 11' എന്നാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന് പേരിട്ടിരിക്കുന്നത്. പോള്‍സിബ്, ഇസ്ര തുടങ്ങിയ സംഘടനകള്‍ പരിപാടിയുടെ ഭാഗമാകും. സൈബര്‍ കുറ്റകൃത്ത്യങ്ങള്‍ വര്‍ദ്ദിച്ച് വരുന്നത് തടയുന്നതിന് പോലീസ് സംവിധാനത്തിന് നല്‍കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് 11-ാം സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഐ.ജി മനോജ് എബ്രഹാമാണ് സൈബര്‍ ഡോം സോണല്‍ ഓഫീസര്‍.

പോലീസ് സേനാംഗങ്ങള്‍, വിവിധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, നേതാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും. സൈബര്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുക, പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

അമ്പതോളം രാജ്യങ്ങളില്‍ നിന്നും ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡോ. ഗുല്‍ഷന്‍ റായ്, ആഡംബ്ലാക്ക് വെല്‍, ബ്രോഡര്‍, ബെസ്സി പാങ്ങ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംസാരിക്കും. 3,4 തിയതികളില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പും നടക്കും. സൈബര്‍ സുരക്ഷാ രംഗത്ത് ലോകോത്തര നിലവാരമുള്ള പരിപാടികളാണ് സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW